ADVERTISEMENT

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആണ്ടിലൊരിക്കൽ ബലിതർപ്പണ അർപ്പിക്കുന്ന കർക്കടകവാവ്. സംസ്കാരവും മൂല്യങ്ങളും മാറ്റുരയ്ക്കുന്ന ഈ സന്ദർഭത്തിൽ പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന  പൈതൃകം മണക്കുന്ന രുചിയോർമ്മ പരിചയപ്പെടാം വാവട.

ചേരുവകൾ

▪️ ഗോതമ്പുപൊടി - 3 ടേബിൾസ്പൂൺ 
▪️ അരിപ്പൊടി - 3/4 കപ്പ് 
▪️ റാഗിപ്പൊടി - 2 ടേബിൾസ്പൂൺ 
▪️ കൂവപ്പൊടി - 2 ടേബിൾസ്പൂൺ 
▪️ തേങ്ങ ചിരകിയത് - 1 കപ്പ് 
 ▪️ ശർക്കര - 150 ഗ്രാം 
▪️ ചുക്കുപൊടി - 1/4 ടീസ്പൂൺ 
▪️ ഏലക്കായപ്പൊടി - 1/2 ടീസ്പൂൺ 
▪️  ജീരകം - 1/4 ടീസ്പൂൺ 
▪️ വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ അരിപ്പൊടി, ഗോതമ്പുപൊടി, റാഗിപ്പൊടി കുവപ്പൊടി എന്നിവ ചേർത്ത് തിളച്ച വെള്ളത്തിൽ നല്ലതുപോലെ കുഴച്ചെടുക്കുക. ഇടിയപ്പത്തിന് കുഴയ്ക്കുന്നതുപോലെ തയാറാക്കണം.
  • ഒരു പാനിൽ ശർക്കര ഉരുക്കി തേങ്ങയും ചുക്കുപൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി വിളയിക്കണം.
  • കഴുകി വൃത്തിയാക്കിയ വാഴയിലയിൽ അല്പം കുഴച്ച മാവ് പരത്തി കുറച്ച് എള്ള്  വിതറി നടുവിൽ വിളയിച്ച തേങ്ങ വെച്ച് മടക്കി എടുക്കുക. 
  • ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തിൽ മടക്കിയ വാഴയില വെച്ച് അതിനു മുകളിൽ ഭാരം വെച്ച് രണ്ട് വശവും പാകപ്പെടുത്തിയെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com