ADVERTISEMENT

കുറഞ്ഞ സമയങ്ങൾക്കുള്ളിൽ വിവിധ രുചികളിൽ ബ്രേക്ക്‌ ഫാസ്റ്റ്. ഇടിയപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇത് കൂടുതൽ പ്രചാരത്തിൽ ഉള്ളത് തമിഴ് നാട്ടിൽ ആണ്. 

ഇതിന് ചേർന്ന കോമ്പിനേഷൻ ചുവടെ കൊടുക്കുന്നു. 

  • നാളികേര സേവ് - മോര് കറി 
  • നാരങ്ങ സേവ് - നാളികേര ചട്ണി & ഫിൽറ്റർ കോഫി 
  • തക്കാളി സേവ് - പുതിന ചട്ണി 

ഇടിയപ്പം / സേവ് / നൂൽപുട്ട് 

  • അരിപൊടി -500 ഗ്രാം 
  • നെയ്യ് - 1/4 ടീ സ്പൂൺ 
  • തിളച്ച വെള്ളം ( ചൂടോടെ ) - 1 1/2 ലിറ്റർ 
  • ഉപ്പ് - 3/4 ടീ സ്പൂൺ 

അരിപൊടി നന്നായി കുഴക്കുക. ഇടിയപ്പം നാഴിയിൽ പിഴിഞ്ഞെടുക്കുക. ചെമ്പിൽ വെച്ച് ആവി കയറ്റുക. 

7-8 മിനിട്ടിനു ശേഷം വേവുന്നതാണ്. 

നാളികേര സേവ് 

  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീ സ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • കടലപ്പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • ഉണക്ക മുളക് - 3 എണ്ണം 
  • അണ്ടിപ്പരിപ്പ് - 4-5 എണ്ണം 
  • ഉണക്ക മുന്തിരി - 1 ടീ സ്പൂൺ 
  • നാളികേരം ചിരകിയത് - 1 1/2 കപ്പ്‌ 
  • ഇടിയപ്പം / സേവ് / നൂൽപുട്ട് - 2 കപ്പ്‌ 

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, ഉണക്ക മുളകും ഇട്ട് ബ്രൗൺ നിറം ആകുന്ന വരെ വഴറ്റുക. 

അതിലേക്ക് അണ്ടിപരിപ്പും ഉണക്കമുന്തിരിയും നാളികേരവും ചേർത്ത് വഴറ്റുക. നാളികേരം നിറം മാറി തുടങ്ങുമ്പോൾ ഉപ്പും ഇടിയപ്പവും ചേർത്ത് നന്നായി യോജിപ്പിക്കുക. 

മല്ലിയില ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. 

നാരങ്ങ സേവ് 

  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീ സ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • കടലപ്പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • ഉണക്ക മുളക് - 3 എണ്ണം 
  • പച്ച മുളക് - 1 എണ്ണം 
  • വലിയ ഉള്ളി - 1 എണ്ണം 
  • ഉപ്പ് - 1/2 ടീ സ്പൂൺ 
  • മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ 
  • സേവ് / ഇടിയപ്പം / നൂൽപുട്ട് - 2 കപ്പ്‌ 
  • നാരങ്ങ നീര് - 1 1/2 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, ഉണക്ക മുളകും ഇട്ട് ബ്രൗൺ നിറം ആകുന്ന വരെ വഴറ്റുക. 

ഒരു പച്ചമുളകും ചേർക്കുക. അതിലേക്ക് വലിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക. 

അതിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും ഇടിയപ്പവും ചേർത്ത് ഇളക്കുക. 

അടുപ്പിൽ നിന്ന് വാങ്ങി വെച്ച ശേഷം നാരങ്ങ നീര് ഒഴിച്ച് ഇളക്കുക. 

 

തക്കാളി സേവ് 

  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • കടുക് -1 ടീ സ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടീ സ്പൂൺ 
  • കടല പരിപ്പ് - 1 ടീ സ്പൂൺ 
  • പച്ചമുളക് - 1എണ്ണം 
  • വലിയ ഉള്ളി -1 എണ്ണം 
  • ഉപ്പ് - 1/2 ടീ സ്പൂൺ 
  • മുളക് പൊടി - 1/2 ടീ സ്പൂൺ 
  • മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ 
  • തക്കാളി - 1 എണ്ണം 

തയാറാക്കുന്ന വിധം

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉഴുന്ന് പരിപ്പും കടലപരിപ്പും പച്ചമുളകും ഇട്ട് വഴറ്റുക. ഇതിലേക്ക് വലിയ ഉള്ളി ചേർക്കുക. വലിയ ഉള്ളി നിറം മാറി തുടങ്ങുമ്പോൾ ഉപ്പും, മുളക് പൊടിയും മഞ്ഞൾ പൊടിയും, തക്കാളിയും ചേർക്കുക. 

തക്കാളി വെന്തു ഉടയുമ്പോൾ ഇടിയപ്പം ചേർക്കുക. 

ആവശ്യം ഉണ്ടെങ്കിൽ മല്ലിയില ചേർക്കാവുന്നതാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com