ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഈ മഞ്ഞൾ പാലിന്?

Turmeric Milk
SHARE

ധാരാളം ഔഷധ ഗുണങ്ങളാൽ  സമ്പുഷ്ടമാണ് മഞ്ഞൾ. പണ്ടുകാലം മുതൽക്കേ മഞ്ഞൾ പാലിൽ ചേർത്ത് കഴിക്കുന്നത് ധാരാളം രോഗങ്ങളിൽ നിന്നും മുക്തി നേടാൻ നല്ലതാണെന്ന് മനസിലാക്കിയിരുന്നു. ഇന്ത്യയിൽ മാത്രമല്ല ഇപ്പോൾ വിദേശ രാജ്യങ്ങളിൽ പോലും ഗോൾഡൻ മിൽക്ക് എന്ന പേരിൽ ഈ മഞ്ഞൾപാൽ പ്രശസ്തി നേടിക്കഴിഞ്ഞിരിക്കുന്നു.

മഞ്ഞളിന്റെ കൂടുതൽ ഗുണങ്ങൾ നമുക്ക് നോക്കാം. കുട്ടികളിൽ രോഗപ്രതിരോധ ശേഷി വളർത്താൻ മഞ്ഞൾ വളരെയധികം സഹായകരമാണ്. കൂടാതെ ഓർമശക്തി, തലച്ചോറിന്റെ പ്രവർത്തനം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും മഞ്ഞൾ വളരെയധികം നല്ലതാണ്. സന്ധിവേദന, അലർജി, മാത്രമല്ല ഭാരം കുറയ്ക്കാൻ പോലും ഇപ്പോൾ മഞ്ഞൾ ഉപയോഗിച്ചുപോരുന്നു.

രാത്രിയിൽ നന്നായി ഉറക്കം കിട്ടാനും കൂടാതെ തൊണ്ടവേദന,ചുമ തുടങ്ങിയ അസുഖങ്ങൾക്കും മഞ്ഞൾ പാൽ കഴിക്കുന്നത്  ഗുണകരമാണ്. മഞ്ഞൾ പാൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  • പാൽ- 350 മില്ലിലിറ്റർ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കുരുമുളക് പൊടി - 2 നുള്ള് 
  • നെയ്യ് - 2 തുള്ളി 
  • തേൻ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാൽ തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിനുശേഷം 2 തുള്ളി നെയ്യ് ചേർത്ത് വാങ്ങി വയ്ക്കുക. പാൽ ചെറുതായി തണുത്തു തുടങ്ങുമ്പോൾ അതിലേക്ക് തേൻ ചേർത്ത് ഉപയോഗിക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA