ADVERTISEMENT

നേന്ത്രക്കായ ഉപ്പേരി ഇഷ്ടമല്ലാത്തവരില്ല, മായം ചേർക്കാത്ത നല്ല അസ്സൽ ഉപ്പേരി വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • നേന്ത്രക്കായ - 3 എണ്ണം ( വലുത് )
  • ഉപ്പ് - ആവിശ്യത്തിന് 
  • എണ്ണ - ആവിശ്യത്തിന് 
  • മഞ്ഞൾപൊടി - 1/2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

1. നേന്ത്രക്കായ തൊലി കളഞ്ഞു വലുതെങ്കിൽ രണ്ടായി മുറിച്ചു വയ്ക്കാം.

2. ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിൽ കുറച്ചു ഉപ്പ് ചേർത്ത് ഇളക്കി വയ്ക്കാം. നേന്ത്രക്കായ അരിയുമ്പോൾ കൈയിൽ കറ പിടിക്കാതിരിക്കാൻ ഇതിൽ മുക്കി അരിഞ്ഞാൽ മതി.

3. അടുപ്പിൽ ഒരു കുഴിയുള്ള പാൻ വെച്ച ശേഷം അതിൽ എണ്ണ ഒഴിച്ച് ചൂടാക്കാം . എണ്ണ ചൂടായാൽ നേന്ത്രക്കായ ഒരു സ്‌ലൈസർ ഉപയോഗിച്ച് അരിഞ്ഞിടാം. സ്‌ലൈസർ ഇല്ലെങ്കിൽ കനം കുറച്ചു കത്തി ഉപയോഗിച്ച് അരിഞ്ഞിട്ടാൽ മതി . എണ്ണയിൽ ബബിൾസ് കുറയുമ്പോൾ അതിലേക്കു ഉപ്പും കുറച്ചു കളർ കിട്ടാൻ മഞ്ഞൾപൊടിയും ഇട്ട് കൊടുക്കാം . ഇത് ഒന്ന് ഇളക്കി മിക്സ് ആയതിനു ശേഷം കോരി എടുക്കാം . നല്ല ക്രിസ്പി ആയിട്ടുള്ള നേന്ത്ര കായ ഉപ്പേരി റെഡി ആയിട്ടുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com