ADVERTISEMENT

തമിഴ്നാട്ടിൽ നിന്നുള്ള വിഭവമാണ് ഊത്തപ്പം. അപ്പമെന്നാണ് പേരെങ്കിലും കണ്ടാൽ നമ്മുടെ ദോശ പോലെയാണ്. സ്വാദിലും ദോശയുമായി യാതൊരു ബന്ധവുമില്ല. ഇവിടെ രണ്ടു തരത്തിലുള്ള ഊത്തപ്പം രുചികൾ പരിചയപ്പെടാം, റവ ഊത്തപ്പവും ഉലുവ ഊത്തപ്പവും. റവ ഊത്തപ്പം - റവയും തൈരും ഉള്ളിയും മുളകും ചേർന്ന് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായി പ്രാതലിന് ഒരുക്കാം.

ഉലുവ ഊത്തപ്പം - കർക്കിടക മാസത്തിൽ ഉലുവ സ്വാദോടെ കഴിക്കാവുന്നതാണ്. പ്രൊട്ടീൻ നിറഞ്ഞ പ്രാതൽ വിഭവം, ജിൻജർ ചായയുടെ കൂടെ നല്ല കോമ്പിനേഷനാണ്. 

  • റവ ഊത്തപ്പം 
  • റവ - 1 കപ്പ്‌ 
  • തൈര് - 1/2 കപ്പ്‌ 
  • ഉപ്പ് -3/4 ടീ സ്പൂൺ 
  • വെള്ളം - 2 കപ്പ്‌ (ഇഡ്ലി മാവിന്റെ അയവിൽ )
  • ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ 
  • പച്ചമുളക് -1 എണ്ണം 
  • ഇഞ്ചി - ആവശ്യത്തിന് 
  • സവാള - ചെറുതായി അരിഞ്ഞത് 
  • ഉരുളകിഴങ്ങ് - ചീകിയത് 
  • മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

റവയിൽ തൈരും ഉപ്പും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ബേക്കിങ് പൗഡർ ചേർത്ത് ഇളക്കിയ ശേഷം 20 മിനിറ്റ് അടച്ച് വയ്ക്കുക. ഇരുമ്പ് ദോശക്കല്ലിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് മാവ് ഒഴിക്കുക. അതിന് മുകളിൽ ആവശ്യത്തിന് പച്ചമുളക്, ഇഞ്ചി, സവാള, ഉരുളകിഴങ്ങ്, മല്ലിയില ഇവ തൂവുക. ഇഡ്ലിപ്പൊടി ഉണ്ടെങ്കിൽ അതും മുകളിൽ വിതറി അടച്ച് വെച്ച് വേവിക്കുക. ഒരു ഭാഗം വെന്തു കഴിഞ്ഞാൽ മറിച്ചിട്ടു വേവിക്കുക. 

നാളികേര ചട്ണിയുടെ കൂടെ കഴിക്കാം.

ഉലുവ ഊത്തപ്പം 

  • ഉലുവ - 100ഗ്രാം 
  • ഉഴുന്ന് - 100 ഗ്രാം 
  • പച്ചരി - 1 കപ്പ്‌ 
  • ഇഡ്ലി അരി - 1 കപ്പ്‌ 

തയാറാക്കുന്ന വിധം

ചേരുവകൾ 3-4 മണിക്കൂർ കുതിർത്തുക. അതിന് ശേഷം ഇഡ്ലി മാവിന്റെ അയവിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർക്കുക. 

5-6 മണിക്കൂർ പൊങ്ങാൻ വെക്കുക. ശേഷം ഇരുമ്പ് ദോശ കല്ലിൽ മാവൊഴിച്ച് നല്ല കട്ടിയിൽ ചുട്ടെടുക്കുക. 

ചുവന്ന ചമ്മന്തിയുടെ കൂടെ കഴിക്കാവുന്നതാണ്  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com