ADVERTISEMENT

രണ്ട് അടുക്കുകളായുള്ള ഈ മിഡിൽ ഈസ്റ്റ് മധുരം വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ബ്രഡും പഞ്ചസാരയും ചേരുന്ന ആദ്യത്തെ ലെയർ, പാലും ക്രീമും മധുരവും ചേരുന്ന രണ്ടാമത്തെ ലെയറും ചേർത്ത് തണുപ്പിച്ചെടുത്താൽ ലെബനൻ മധുരം റെഡി.

ചേരുവകൾ

ആദ്യത്തെ ലെയർ

  • ബ്രഡ്- 6 കഷണം
  • പഞ്ചസാര - മുക്കാൽ കപ്പ്
  • വെള്ളം – മുക്കാൽ കപ്പ്

രണ്ടാമത്തെ ലെയർ:

  • പാല്- രണ്ട് കപ്പ് 
  • പഞ്ചസാര - അഞ്ച് ടേബിൾ സ്പൂൺ 
  • ക്രീം - 150 ഗ്രാം ( ഫ്രഷ് ക്രീം or വിപ്പിങ് ക്രീം ഉപയോഗിക്കാം)
  • കോൺഫ്ലോർ - നാല് ടേബിൾ സ്പൂൺ 
  • റോസ് വാട്ടർ - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ബ്രഡ് ടോസ്റ്റ് ചെയ്തെടുക്കുക. തവയിൽ ഇരുവശവും മൊരിച്ച് മിക്സിയിൽ പൊടിച്ചെടുക്കാം.
  • മുക്കാൽ കപ്പ് പഞ്ചസാര കാരമലൈസ് ചെയ്യുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് നേർപ്പിച്ച എടുക്കുക. പൊടിച്ച ബ്രഡും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ആദ്യത്തെ ലെയർ ആയി ഇത് നിരത്തുക. 
  • രണ്ടാമത്തെ അടുക്ക്  തയാറാക്കാൻ രണ്ട് കപ്പ് പാലും പഞ്ചസാരയും ക്രീമും ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കാൻ വയ്ക്കുക. ചെറുതായി തിള വരുമ്പോൾ കോൺഫ്ലോർ കാൽ കപ്പ് പാലിൽ  കലക്കിയത് ചേർത്ത് ഇളക്കി കുറുക്കിയെടുക്കുക. ഇതിലേക്ക് റോസ് വാട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. രണ്ടു മൂന്നു മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കണം. ഒന്നാമത്തെ ലെയറിനു  മുകളിലേക്ക് ഈ കുറുക്കി വെച്ച കൂട്ട് ഒഴിക്കുക. തണുത്ത ശേഷം ഇതിന്റെ മുകളിലേക്ക് ക്രഷ് ചെയ്ത വെച്ച പിസ്ത  ഇട്ടുകൊടുക്കാം.  നാല് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com