ADVERTISEMENT

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും എന്നാണ് പഴമൊഴി. പഴയ കാലങ്ങളിൽ എന്നല്ല ഇന്നും ഇത് പ്രസവ ശേഷം മരുന്നായും മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ കാൽ വേദന എന്നിവയ്ക്കും ഉപയോഗിച്ച് വരുന്നുണ്ട്. ധാരാളം ഗുണങ്ങൾ ഉള്ള ഒന്നാണ് ചെറു തീയിൽ 4-8 മണിക്കൂറോളം വെള്ളത്തിൽ വേവിച്ച് എടുക്കുന്ന ആടിന്റെ കാൽ, തോൾ എല്ലുകൾ. ഇത് മരുന്നായി ഉപയോഗിക്കുന്നവർ 3, 5, 7 പ്രാവശ്യം ആഴ്ചയിലോ മാസത്തിലോ കുടിക്കാൻ ശ്രമിക്കുക. തണുത്ത വെള്ളം, എരിവും പുളിയും ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ പിന്നീട് തിളപ്പിക്കരുത്, ചൂടാക്കുക മാത്രം (പണ്ട് വിറകടുപ്പിന്റെ  ഇളം ചൂടിൽ 2 ദിവസത്തോളം കേടാകാതെ ഇരിക്കുമായിരുന്നു). ഇത് കുടിച്ച ശേഷം 1/2 മണിക്കൂർ നേരത്തേക്ക് വെള്ളം, ഭക്ഷണം എന്നിവ കഴിക്കരുത്. മരുന്നായി കഴിക്കുന്നവർക്കാണ് ഈ ചിട്ടകൾ. 

ചേരുവകൾ

  • ആടിന്റെ എല്ലുകൾ – 1 കിലോ
  •  വെള്ളം  – 3.5 ലിറ്റർ
  • വറുത്ത മല്ലി - 1/2 കപ്പ്‌ 
  • ജീരകം - 1 ടേബിൾ സ്പൂൺ 
  • കുരുമുളക് - 1/2 കപ്പ്‌ 
  • നെയ്യ് 
  • ചെറിയ ഉള്ളി 

തയാറാക്കുന്ന വിധം

എല്ലുകൾ കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക (കൽ ചട്ടി ഉണ്ടെങ്കിൽ അതിൽ). ഇതിലേക്ക് മല്ലി, ജീരകം, കുരുമുളക് പൊടിച്ചതും ചേർക്കുക. നന്നായി തിളപ്പിക്കുക. വെള്ളം പകുതിയോളം ആയാൽ തീ കുറച്ച് ഇടുക. 1.5 ലിറ്റർ ആവുന്നതുവരെ ഇളം തീയിൽ വേവിക്കുക. ചൂട് പോയ ശേഷം അരിച്ചെടുക്കുക. എല്ലുകളെല്ലാം പിഴിഞ്ഞെടുക്കുക. 

  • നെയ്യ് - 2 ടീസ്പൂൺ ( 2 കപ്പ്‌ സൂപ്പിന് )
  • ഉപ്പ് - ഒരു നുള്ള് 
  • ചെറിയ ഉള്ളി - 5-6 എണ്ണം 

നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക. ഇതിലേക്ക് ഉപ്പും ചേർത്ത് ഇളം ചൂടിൽ കഴിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com