ADVERTISEMENT

ചിക്കൻ രുചികൾ പലവിധമാണ് വറുത്തും പൊരിച്ചും കറിവച്ചും കഴിച്ചു മടുത്തെങ്കിൽ ഒരു സ്പൈസി കേക്ക് തയാറാക്കിയാലോ?

ചേരുവകൾ 

  • ചിക്കൻ - 250 ഗ്രാം
  • മുട്ട - 4 
  • സവാള - 1 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് - 2 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • വെളിച്ചെണ്ണ
  • ബട്ടർ 

തയാറാക്കുന്ന വിധം 

  • ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം.
  • വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ഒരു പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് വഴറ്റണം. ഇതിലേക്കു പൊടിച്ച ചിക്കൻ, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
  • മല്ലിയില അരിഞ്ഞതും ഇട്ട് ഇളക്കി ഈ മിക്സ് മാറ്റി വയ്ക്കുക.
  • മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന്  ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
  • മുട്ട നന്നായി പതഞ്ഞു വരണം. 250 ഗ്രാം ചിക്കന്  4 മുട്ട ചേർക്കാം. മുട്ടയിലേക്കു ചിക്കൻ മിക്സ് ചേർത്ത് ഇളക്കണം.
  • ഒരു പാനിൽ ബട്ടർ പുരട്ടി, ചിക്കൻ മുട്ട മിക്സ് അതിലേക്ക് ഒഴിച്ച് പാൻ അടച്ച് ചെറിയ തീയിൽ 15 - 20 മിനിറ്റ് പാകം ചെയ്യണം. ചിക്കൻ കേക്ക് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com