മുട്ട കൊണ്ട് പെട്ടെന്ന് തയാറാക്കാം 4 വ്യത്യസ്ത വിഭവങ്ങൾ

629183108
SHARE

പ്രോട്ടീൻ ഏറെ അടങ്ങിയിട്ടുള്ള മുട്ട ഇഷ്ടമില്ലാത്തവർ കുറവാണ്. മുട്ട ഓംലറ്റ്, മുട്ട പുഴുങ്ങിയത്, ബുൾസ് ഐ എന്നിവ പരീക്ഷിച്ച് മടുത്തവർക്കായി ഇതാ  പുതിയ വിഭവങ്ങൾ. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതും  സ്നാക്സായും ബ്രേക്ക് ഫാസ്റ്റായും കഴിക്കാൻ പറ്റുന്ന 4 വിഭവങ്ങൾ പരിചയപ്പെടാം, മുട്ട ഇഡ്​ഡലി, ബ്രഡ് ഓംലെറ്റ് പിസ, വെജിറ്റബിൾ എഗ്ഗ് ഉണ്ണിയപ്പം, മിനി പൊട്ടറ്റോ ഓംലെറ്റ് പെട്ടെന്നു തയാറാക്കാവുന്ന വിഭവങ്ങളാണിത്.

1)മുട്ട ഇഡലി/ ഇടിമുട്ട

ചേരുവകൾ

 • മുട്ട - 4 എണ്ണം 
 • മുളകുപൊടി - 1/2  ടീസ്പൂൺ 
 • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
 • മല്ലിപ്പൊടി -1/4  ടീസ്പൂൺ 
 • കുരുമുളകുപൊടി - 1/4  ടീസ്പൂൺ 
 • റൊട്ടിപ്പൊടി -1 ½  ടേബിൾസ്പൂൺ 
 • വെളിച്ചെണ്ണ - 2  ടേബിൾസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ഇഡ്ഡലിത്തട്ടിൽ മുട്ട ഓരോന്നുവീതം പൊട്ടിച്ചൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ഒരു ബൗളിലേക്ക് മസാല പൊടികൾ, റൊട്ടിപ്പൊടി, ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് കുഴച്ചെടുത്ത് ശേഷം വേവിച്ച മുട്ടയിൽ തേച്ചുപിടിപ്പിച്ച്  എണ്ണയിൽ വറുത്തെടുക്കുക. സ്വാദിഷ്ടമായ ഇടിമുട്ട തയ്യാർ

ബ്രഡ് ഓംലെറ്റ് പീറ്റ്സ

ചേരുവകൾ

 • മുട്ട  -4  എണ്ണം 
 • പീറ്റ്സ സീസണിങ് -1/2 ടേബിൾസ്പൂൺ
 • പീറ്റ്സ സോസ് -  2  ടേബിൾസ്പൂൺ
 • ഗ്രേറ്റഡ്ചീസ്  (മൊസറല്ലചീസ്) -2 ടേബിൾസ്പൂൺ
 • കാപ്സിക്കം (3 കളർ) - 1/4 ഭാഗം വീതം
 • സവാള - 1/4 ഭാഗം 
 • തക്കാളി -1/4 ഭാഗം
 • ഒലിവ് -2 എണ്ണം 
 • ബ്രഡ്  സ്ലൈസ് -3 എണ്ണം 
 • ബട്ടർ -1/2 ടേബിൾസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • ഒരു ബൗളിൽ മുട്ടയും പീറ്റ്സ സീസണിങ്ങും  ആവശ്യത്തിന് ഉപ്പ് ചേർത്ത് അടിച്ചെടുക്കുക
 • ഒരു പാനിൽ ബട്ടർ ഉരുക്കിയ ശേഷം അടിച്ച മുട്ടയുടെ പകുതി ചേർത്ത് കൊടുത്ത അതിനുമുകളിൽ മുട്ടയിൽ മുക്കിയ ബ്രെഡ് കഷ്ണങ്ങൾ വെച്ച്  ബാക്കിയുള്ള മുട്ട കൂടിഒഴിച്ച് ഇരുവശങ്ങളും പാകമായി കഴിയുമ്പോൾ, ഒരു വശത്ത് പിസ സോസ്, ചീസ് , പച്ചകറികൾ എന്നിവ  ചേർത്ത ശേഷം,  ചീസ് ഉരുകാൻ വേണ്ടി അടച്ചുവയ്ക്കുക. ചൂടൊടെ കെച്ചപ്പിനൊപ്പം വിളംമ്പാം. 

വെജിറ്റബിൾ എഗ്ഗ് ഉണ്ണിയപ്പം

ചേരുവകൾ

 • മുട്ട  - 2 എണ്ണം 
 • കാബേജ് -2 ടേബിൾസ്പൂൺ 
 • കോളിഫ്ലവർ -2 ടേബിൾസ്പൂൺ 
 • കാപ്സിക്കം(3 കളർ) -1 ടേബിൾസ്പൂൺ വീതം
 • ഇഞ്ചി -1/4 ടേബിൾസ്പൂൺ
 • സവാള -1  എണ്ണം 
 • പച്ചമുളക് - 2 എണ്ണം 
 • ബീൻസ് -3 എണ്ണം
 •  വെളിച്ചെണ്ണ-1½ ടേബിൾസ്പൂൺ 
 • കാരറ്റ് -2 ടേബിൾസ്പൂൺ 
 •  കുരുമുളക് പൊടി -1/4 ടേബിൾസ്പൂൺ 
 • പാൽ -1 ടേബിൾസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

 • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള,  പച്ചമുളക്, ഇഞ്ചി,  പച്ചക്കറികൾ ഇവ ക്രഞ്ചിനസ് നഷ്ടപ്പെടാതെ വഴറ്റിയെടുക്കുക
 • വഴറ്റിയ പച്ചക്കറികളും അടിച്ച മുട്ടയും ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം, ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ചൂടാക്കി മുട്ടയുടെ കൂട്ട് കോരിയൊഴിച്ച് ഇരുവശങ്ങളും പാകപ്പെടുത്തിയെടുക്കുക. 
 • രുചികരമായ മുട്ട ഉണ്ണിയപ്പം റെഡി . 

മിനി പൊട്ടറ്റോ ഓംലെറ്റ്

 • ഉരുളക്കിഴങ്ങ് -100 ഗ്രാം
 •  മുട്ട -3 എണ്ണം 
 • സവാള -1എണ്ണം 
 • പച്ചമുളക് -2 എണ്ണം
 •  മല്ലിയില -1 ടേബിൾസ്പൂൺ
 •  കറിവേപ്പില -1 ടേബിൾസ്പൂൺ
 •  വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
 • റവ-3/4 ടേബിൾസ്പൂൺ 
 • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

 • പുഴുങ്ങി നല്ലതുപോലെ ഉടച്ചെടുത്ത് ഉരുളക്കിഴങ്ങിക്കു സവാള, മുട്ട, മല്ലിയില,കറിവേപ്പില, പച്ചമുളക് ,റവ, എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. 
 • ഒരു ബൗളിൽ ഒരു മുട്ടയും ഉപ്പും ചേർത്ത് അടിച്ചെടുത്ത ശേഷം ഉരുളകിഴങ്ങിന്റ മിക്സ് ചെറു ഉരുളകളാക്കി പരത്തി മുട്ടയിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുക്കുക. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA