ADVERTISEMENT

വെളുത്തുള്ളി ഇങ്ങനെ കറി  വെച്ചാൽകുറച്ചു ദിവസത്തേക്കു മറ്റു കറികൾ ഇല്ലെങ്കിലും കുശലായി ചോറ് കഴിക്കാം. ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും മൂന്ന് ദിവസത്തേക്ക് ഈ കറി കേടാകില്ല.

ചേരുവകൾ

  • വെളുത്തുള്ളി - 1 കപ്പ് 
  • ചെറിയ ഉള്ളി - 15 എണ്ണം 
  • കറിവേപ്പില - 3 തണ്ട് 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ 
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • പുളി - ഒരു ചെറിയ ഉരുള 
  • ഉപ്പ് 
  • എണ്ണ - 3 ടേബിൾസ്പൂൺ
  • തക്കാളി  - 1 എണ്ണം
  • കായപ്പൊടി  - 1/4  ടീസ്പൂൺ 

തയാറാക്കുന്ന വിധം 

1.  വെളുത്തുള്ളി പകുതി എടുത്തു കറിവേപ്പിലയും ചേർത്ത് ഫ്രൈ ചെയ്ത് എടുക്കാം . ഇനി ഇത് തണുത്ത ശേഷം മിക്സിയിൽ അരച്ച് എടുക്കണം.

2.  ആ പാനിൽ തന്നെ ബാക്കി വെളുത്തുള്ളിയും ചെറിയ ഉള്ളിയും ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റി എടുക്കണം. ഇത് വഴന്നു വന്ന ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ചേർത്ത് വഴറ്റണം. ഇതിന്റെ പച്ച മണം മാറിയ ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ഇട്ടു നല്ലതു പോലെ വഴറ്റി എടുക്കാം. ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് തിളച്ച ശേഷം അരപ്പ് ചേർത്ത് ഇളക്കാം.  ഇനി ഇതിലേക്ക് കുരുമുളക് പൊടിയും കായപ്പൊടിയും ചേർത്ത് ചൂടാക്കി വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com