ADVERTISEMENT

ചൂടോടെ കഴിച്ചാൽ ടൊമാറ്റോ റവ ദോശയ്ക്ക് രുചി കൂടും. തലേദിവസം മാവ് തയാറാക്കേണ്ട ആവശ്യമില്ല. മാവ് തയാറാക്കി 15 മിനിറ്റിനകം ഈ ദോശ ചുട്ടെടുക്കാം, പ്രത്യേകിച്ച് കറിയും ആവശ്യമില്ല.

ചേരുവകൾ

  • റവ – 1/2 കപ്പ്
  • ഗോതമ്പുപൊടി – 1/4 കപ്പ്
  • അരിപ്പൊടി – 1/2 കപ്പ്
  • തക്കാളി – 2
  • ഇഞ്ചി – 1 ഇഞ്ച് കഷണം
  • വറ്റൽമുളക് – 2
  • സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്
  • ജീരകം –  1 ടീസ്പൂൺ
  • കുരുമുളക്‌ പൊടി – 1 ടീസ്പൂൺ
  • പച്ചമുളക് – 2
  • മല്ലിയില
  • കറിവേപ്പില
  • ഉപ്പ്
  • വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

  • റവ, അരിപ്പൊടി, ഗോതമ്പു പൊടി എന്നിവ ഒരുമിച്ചു ചേർത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് മിക്സിയിൽ അരച്ചെടുത്ത തക്കാളി, ഇഞ്ചി, മുളക്  മിശ്രിതം ചേർത്ത് യോജിപ്പിക്കുക.
  • എല്ലാം ഒരുമിച്ച് ഇളകി യോജിപിച്ച ശേഷം ജീരകം, കുരുമുളക്, ഉപ്പ്, സവാള എന്നിവ ചേർത്ത് വെള്ളം ഒഴിച്ചു  കട്ടയില്ലാതെ കലക്കി 15 മിനിറ്റ് വെച്ച ശേഷം ദോശ ഉണ്ടാക്കി എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com