ADVERTISEMENT

വണ്ണം കുറയ്ക്കാൻ  കീറ്റോ ഡയറ്റ് ചെയ്യുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമാക്കാവുന്ന ഒരു ചിക്കൻ മഷ്റും രുചിക്കൂട്ടാണിത്.

ചേരുവകൾ

  • ചിക്കൻ ബ്രസ്റ്റ് - 150 ഗ്രാം 
  • മഷ്റൂം - 200 ഗ്രാം 
  • കാപ്സിക്കം - ഒരെണ്ണം 
  • വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ  
  • മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
  • കുരുമുളകുപൊടി - ഒരു ടീസ്പൂൺ
  • പാപ്രിക്കാ പൗഡർ - 1 ടീസ്പൂൺ (ഇല്ലെങ്കിൽ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കാം)
  • ബട്ടർ – ആവശ്യത്തിന് 
  • ഉപ്പ് – ആവശ്യത്തിന്
  • മൊസെറല്ല ചീസ്

തയാറാക്കുന്ന വിധം

ചിക്കൻ ബ്രസ്റ്റ് നീളത്തിൽ നേരെ പകുതിയായി കട്ട് ചെയ്യുക. പൊടികളെല്ലാം കുറച്ചു വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഇത് ചിക്കനിൽ നന്നായി പുരട്ടി മാരിനേറ്റ് ചെയ്തു വയ്ക്കുക. അരമണിക്കൂറെങ്കിലും ചിക്കൻ മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ചൂടായാൽ ഇതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ചിട്ടുള്ള ചിക്കൻ കഷണങ്ങൾ  ഇട്ടു കൊടുക്കുക. ഒരു ഭാഗം വെന്തു വന്നാൽ തിരിച്ചിടാം. രണ്ടുഭാഗവും നന്നായി വേവിച്ചാൽ പാനിൽ നിന്നും മാറ്റുക. ഇതേ പാനിലേക്ക് അല്പം കൂടി ബട്ടർ ചേർക്കുക. കട്ട് ചെയ്തു വെച്ചിട്ടുള്ള മഷ്റൂം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടച്ചുവെച്ച് വേവിക്കുക.

മഷ്റും വെന്തശേഷം അതിലേക്ക്  കാപ്സിക്കം ചേർക്കുക. അര ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. കുക്ക് ചെയ്തു വെച്ചിട്ടുള്ള ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് അതും  ചേർക്കുക. എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് അടച്ചുവയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ചീസ്  ചേർത്ത് അടച്ചു വയ്ക്കുക. ചീസ് ഉരുകി തുടങ്ങുമ്പോൾ നന്നായി യോജിപ്പിച്ച് വിളമ്പാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com