ADVERTISEMENT

മധുര സമ്മാനങ്ങളാണ് പ്രിയപ്പെട്ടവർക്കായി തിരഞ്ഞെടുക്കുന്നതെങ്കിൽ "പേഡ" എന്ന ഉത്തരേന്ത്യൻ വിഭവം അതിവിശിഷ്ടം. കരാമൽ വർണ്ണത്തിൽ മധുരം നിറഞ്ഞ പേഡ തയാറാക്കാൻ വളരെക്കുറച്ച് ചേരുവകൾ മാത്രം മതി. വീട്ടിൽ തന്നെ 15 മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • പാൽപ്പൊടി - 2 കപ്പ്‌ 
  • പാൽ - 1 കപ്പ്‌ 
  • നെയ്യ് -2 ടീ സ്പൂൺ 
  • കണ്ടൻസ്ഡ് മിൽക്ക് -1 ടിൻ 
  • കുങ്കുമ പൂവ് – ആവശ്യമെങ്കിൽ
  • പാൽ - 1 ടീ സ്പൂൺ 
  • ഡ്രൈ ഫ്രൂട്ട് – അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ഒരു കപ്പ്‌ പാൽപ്പൊടി അര കപ്പ് പാലൊഴിച്ചു ആദ്യം നന്നായി കട്ട പിടിക്കാതെ മിക്സ്‌ ചെയ്ത് എടുക്കുക. അതിന് ശേഷം വീണ്ടും 1 കപ്പ്‌ പാൽപ്പൊടി അതിൽ ചേർത്ത് 1/2 കപ്പ്‌ പാലൊഴിച്ചു ചേർത്തു യോജിപ്പിച്ച് എടുക്കുക. 

ഒരു പാൻ വെച്ച് 1 ടീസ്പൂൺ നെയ്യൊഴിക്കുക. അതിലേക്ക്, കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പാൽപ്പൊടി -പാൽ മിശ്രിതം ചേർത്ത് 10-15 മിനിറ്റ് കട്ടിയാകുന്നതുവരെ ചെറു തീയിൽ ഇളക്കി കൊണ്ടിരിക്കുക. കട്ടിയാകുമ്പോൾ 1 ടീസ്പൂൺ ചൂട് പാലിൽ കുങ്കുമ പൂ ചേർത്ത് ഇതിലേക്ക് ഒഴിക്കുക. 3-4 മിനിറ്റ് കൂടി നെയ്യും ഒഴിച്ച് ഇളക്കുക. 

ഇത് തണുത്ത ശേഷം പേട ഷേപ്പിൽ കൈയ്യിൽ വെച്ച് പരത്തുക. നടുക്ക് ഡ്രൈ ഫ്രൂട്ട് കൊണ്ട് അലങ്കരിക്കാം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com