ADVERTISEMENT

ബിരിയാണിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകൾ നിലവിലുണ്ടെങ്കിലും ബിരിയാണി എന്നും ഏവരുടെയും പ്രിയ ഭക്ഷണങ്ങളിലൊന്നാണ്. ഏവർക്കും ഏറെ പ്രിയങ്കരമായ മട്ടൻ ബിരിയാണി ഒരു തുള്ളി പോലും നെയ്യോ എണ്ണയോ ചേർക്കാതെ തന്നെ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

മട്ടൻ മസാലയ്ക്ക്

  • മട്ടൻ - 500 ഗ്രാം 
  • സവാള - 2 എണ്ണം 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 
  • തക്കാളി - 1 എണ്ണം 
  • മല്ലിയില അരിഞ്ഞത് - 1/4 കപ്പ് 
  • പുതിനയില അരിഞ്ഞത് - 1/4 കപ്പ് 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • മുളകുപൊടി - 3 ടീസ്പൂൺ 
  • മല്ലിപ്പൊടി - 2 ടീസ്പൂൺ 
  • ഗരംമസാലപ്പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്

ബിരിയാണി ചോറിന്

  • ബസ്മതി അരി - 500 ഗ്രാം 
  • കിസ്മിസ് - 10 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • പെരുംജീരകം - 1/2 ടീസ്പൂൺ 
  • കുരുമുളക് - 1/2 ടീസ്പൂൺ 
  • ഏലയ്ക്ക - 4 എണ്ണം 
  • വലിയ ഏലയ്ക്ക - 1 എണ്ണം 
  • ഗ്രാമ്പൂ - 4 എണ്ണം 
  • ബേലീഫ് - 1 എണ്ണം 

തയാറാക്കുന്ന വിധം

  • ചുവടുകട്ടിയുള്ള ഒരു പാൻ ചൂടാക്കി നെയ്യുള്ള മട്ടൻ കഷണങ്ങൾ ചേർത്ത് നെയ്യ് ഉരുക്കിയെടുത്ത്, അതിലേക്ക് സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക് ഇവ ചേർത്ത് വഴറ്റിയ ശേഷം മസാലപ്പൊടികളും ചേർത്ത് മൂപ്പിച്ച് തക്കാളിയും ചേർത്ത് വഴറ്റിയ മട്ടൻ കഷണങ്ങൾ  ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ അഞ്ചു വിസിൽ അടുപ്പിക്കുക.
  • ബിരിയാണി ചോറ് വേവിച്ചെടുക്കാൻ, ഒരു പാനിൽ വെള്ളം ചൂടാക്കിയശേഷം ആവശ്യത്തിന് കറുവപ്പട്ട, ഏലയ്ക്ക, പച്ചമുളക് എന്നിവ ചേർത്ത് വെള്ളം  തിളച്ചു കഴിയുമ്പോൾ കഴുകി വൃത്തിയാക്കിയ അരി ചേർത്ത് മുക്കാൽ ഭാഗം വേവിച്ച് ഊറ്റിയെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാനിൽ തക്കാളി കഷണങ്ങൾ നിരത്തിയശേഷം ചോറും അതിനുമുകളിൽ മട്ടൻ മസാലയും ബാക്കിയുള്ള ചോറും ലെയർ ചെയ്തു മുകളിൽ കിസ്മിസ്, മല്ലിയിലയും പുതിനയില അരിഞ്ഞതും വിതറുക.
  • ഒരു ദോശക്കല്ല് 15 മിനിറ്റ് ചൂടാക്കിയശേഷം ലെയർ ചെയ്ത് പാത്രം ഇറക്കി വെച്ച് 20 മിനിറ്റ് ചെറുതീയിൽ ദം ചെയ്യുക.
  • ചൂടോടെ മട്ടൻ ബിരിയാണി വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com