ADVERTISEMENT

ഗോതമ്പ് പൊടി കൊണ്ട് തയാറാക്കിയ കിടിലൻ മുട്ട പഫ്‌സ്, പാനിലാണ് ഇത് വേവിച്ചെടുക്കുന്നത്.

ചേരുവകൾ  

  • ഗോതമ്പ് പൊടി - 2  കപ്പ്   
  • ബട്ടർ - 2  ടീസ്പൂൺ   
  • സവാള - 2  എണ്ണം   
  • പുഴുങ്ങിയ മുട്ട - 3  എണ്ണം   
  • വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1  ടേബിൾസ്പൂൺ   
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില 
  • മുളകുപൊടി - 1 1/2  ടീസ്പൂൺ     
  • മഞ്ഞൾപ്പൊടി - 1/4  ടീസ്പൂൺ     
  • മല്ലിപ്പൊടി - 1  ടീസ്പൂൺ     
  • ഗരംമസാല 1/2  ടീസ്പൂൺ     
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ    
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഫ്‌സ് ഷീറ്റ് ഉണ്ടാക്കി എടുക്കുന്നതിനായി ഗോതമ്പ് ബട്ടറും ഉപ്പും ചേർത്ത് നല്ല സോഫ്റ്റ് ആയിട്ട് കുഴച്ചു എടുക്കണം അതിനുശേഷം  പരത്തി എടുത്തു സമചതുരാകൃതിയിൽ മുറിച്ചു എടുക്കണം . 

മസാല തയാറാക്കാൻ

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചി ചതച്ചത്,  ഉള്ളി,പച്ചമുളക്, മസാലയും ചേർത്ത് വഴറ്റി എടുക്കണം. നല്ല അടപ്പുള്ള പാൻ എടുത്ത്  എണ്ണ പരത്തി കൊടുക്കണം . അതിന് മുകളിലായിട്ട് ഒരു ബേക്കിങ് ഷീറ്റ് വെച്ചതിന് ശേഷം കുറച്ചുകൂടി എണ്ണ പരത്തി കൊടുക്കാം . ഇനി ഇത് ചെറിയചൂടിൽ കുറച്ചു നേരം ചൂടാക്കാൻ വയ്ക്കണം. മുറിച്ചു വെച്ചിരിക്കുന്ന ഷീറ്റിലേക്ക് മസാല ഇട്ട് അതിന് മുകളിലായിട്ട് മുട്ട പകുതി മുറിച്ചു വെക്കണം .അതിനു ശേഷം നാലു സൈഡിൽ നിന്ന് ഷീറ്റ് മടക്കിവെക്കണം . ഇനി ഒരു മുട്ട നന്നായി അടിച്ചെടുത്ത് പഫ്സിന് മുകളിൽ തേച്ചു കൊടുക്കണം . ഇത് നേരത്തെ ചൂടാക്കിയ പാനിൽഅടച്ചുവെച്ചു വേവിച്ചുഎടുക്കണം . ഇത് രണ്ടു വശവും തിരിച്ചിട്ടു വേവിച്ച് എടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com