sections
MORE

രുചികരമായ വെണ്ടയ്ക്ക പോപ്കോൺ

pop-corn
SHARE

കറുമുറെ കൊറിക്കാൻ പോപ്കോൺ രുചി ഇഷ്ടമാണോ? വെണ്ടയ്ക്ക കൊണ്ട് രുചികരമായ പോപ്കോൺ തയാറാക്കാം.

ചേരുവകൾ

▪️ വെണ്ടയ്ക്ക - 150 ഗ്രാം
▪️ മുട്ട - 1 എണ്ണം
▪️ തൈര് - 1 ടേബിൾസ്പൂൺ
▪️ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
▪️ മൈദ - 1½ ടേബിൾസ്പൂൺ
▪️ കോൺഫ്ലോർ - 1 ടേബിൾസ്പൂൺ
▪️ കുരുമുളകുപൊടി - 1/2 ടീസ്പൂൺ
▪️ കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
▪️ റൊട്ടിപ്പൊടി - 1/2 കപ്പ്
▪️ സൺഫ്ലവർ ഓയിൽ – വറുക്കാൻ ആവശ്യത്തിന്
▪️ ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

▪️ ഒരു ബൗളിൽ മുട്ടയും തൈരും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേർത്ത് നല്ലതുപോലെ അടിച്ച ശേഷം ഒരിഞ്ചു നീളത്തിൽ അരിഞ്ഞ വെണ്ടയ്ക്ക ചേർത്ത് യോജിപ്പിക്കുക.

▪️ മറ്റൊരു ബൗളിൽ മൈദ, കോൺഫ്ലവർ, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ് എന്നിവ കട്ടകളില്ലാതെ വെള്ളം ചേർത്ത് കലക്കിയെടുക്കുക.

▪️ വെണ്ടയ്ക്ക കഷണങ്ങൾ മുട്ടയുടെ  മിക്സിൽ നിന്നെടുത്ത് മൈദയുടെ മിക്സിൽ മുക്കി റൊട്ടിപൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

▪️ രുചികരമായ വെണ്ടയ്ക്ക പോപ്കോൺ ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം സെർവ് ചെയ്യാം. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA