ADVERTISEMENT

രാവിലെ ഒരു കപ്പ് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് രുചികരമായൊരു ചായക്കൂട്ടാണിത്.  ഒരു തവണ ഇതു പോലൊരു മസാല ചായ തയാറാക്കി നോക്കൂ. 

ചേരുവകൾ

  • വെള്ളം – 1 കപ്പ്
  • പാൽ – 1 കപ്പ്
  • ഏലയ്ക്ക – 4
  • ഗ്രാമ്പൂ – 2 
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • ചായപ്പൊടി – ഒന്നര ടീസ്പൂൺ 
  • പഞ്ചസാര – ഒന്നര ടീസ്പൂൺ 

തയാറാക്കുന്ന വിധം

  • ഒരു സോസ്പാനിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
  • വെള്ളം തിളക്കാൻ വയ്ക്കുന്ന സമയത്ത് ഒരു ചെറിയ കഷണം ഇഞ്ചിയും നാല് ഏലയ്ക്കയും നന്നായി ഇടിച്ചു ചേർക്കുക.
  • വെള്ളം തിളച്ചു കഴിയുമ്പോൾ ഇഞ്ചിയും ഏലക്കയും അതോടൊപ്പം 2 കറുവപ്പട്ടയും ചേർക്കുക.
  • എന്നിട്ട് നന്നായി തിളയ്ക്കാൻ വയ്ക്കുക. അതോടൊപ്പം ഒന്നരടീസ്പൂൺ ചായപ്പൊടിയും ചേർക്കുക. 
  • തിളച്ചതിനു ശേഷം ഒരു കപ്പ് പാൽ ഒഴിക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. എന്നിട്ട് നന്നായി അരിച്ചെടുക്കുക. മസാല ചായ റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com