ADVERTISEMENT

എണ്ണയും വാഴയിലയും ഗ്രില്ലും ഒന്നും ഇല്ലാതെ മസാല തേച്ചു വയ്ക്കാതെ തന്നെ കിടിലൻ രുചിയിൽ മീൻ വറുത്തെടുക്കാം. മീൻ ഫ്രൈ ചെയ്യുമ്പോൾ  ഇങ്ങനെ ചെയ്താൽ എണ്ണയുടെ ഉപയോഗം വളരെ അധികം കുറക്കാൻ കഴിയും.

ചേരുവകൾ 

  • മീൻ - 6 എണ്ണം 
  • മുളകുപൊടി - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കുരുമുളക്‌ പൊടി - 1 ടീസ്പൂൺ 
  • വെള്ളം - ഒരു കപ്പ് 

അരപ്പിനു വേണ്ടത് 

  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി - 6 എണ്ണം 
  • വെളുത്തുള്ളി - 6 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙അരപ്പിനു വേണ്ട ചേരുവകൾ പേസ്റ്റ് പരുവത്തിൽ അരച്ച് എടുത്തു മാറ്റി വയ്ക്കാം. 

∙മീൻ നല്ലത് പോലെ കഴുകി എടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. 

∙ വെള്ളം ചൂടാകുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അരപ്പ് ചേർക്കാം. ഒരു മിനിറ്റിനു ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കി നല്ലതു പോലെ തിളപ്പിക്കണം. 

∙ വെള്ളം തിളച്ച ശേഷം മീൻ ഇട്ട് രണ്ടു ഭാഗവും വേവിച്ച് എടുക്കാം. മീൻ പകുതി ഭാഗം മുങ്ങി കിടക്കുന്ന വെള്ളം മതി . വെള്ളം നല്ലതു പോലെ പറ്റിയ ശേഷം മീൻ വാങ്ങി വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com