sections
MORE

വറുത്തരച്ച ഇഞ്ചിക്കറി, പത്തു ദിവസം വരെ കേടാകില്ല

Inchi Curry Recipe
SHARE

മഹാപണ്ഡിതനായ വരരുചി നൂറ്റിയെട്ടു കറികൾക്ക് പകരം എന്ന് വിശേഷിപ്പിച്ച ഒരു കറിയുണ്ട് അതുമറ്റൊന്നുമല്ല ഇഞ്ചിക്കറിയാണ്. സ്വാദിലും ഗുണത്തിലും മികച്ചതും 10 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാനും കഴിയുന്ന ഇഞ്ചി കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ഇഞ്ചി - 150 ഗ്രാം 
  • തേങ്ങ - 1 കപ്പ് 
  • പച്ചമുളക് - 4 എണ്ണം 
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - ഒരു നുള്ള് 
  • വറ്റൽ മുളക് - 2 എണ്ണം 
  • ചെറിയ ഉള്ളി - 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • വാളൻപുളി വെള്ളം  - 2 ടേബിൾസ്പൂൺ 
  • ശർക്കര - 1/2 ടീസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചുവടു കട്ടിയുള്ള ഒരു പാനിൽ തേങ്ങ വറുത്തെടുത്ത ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിച്ച് അരച്ചെടുക്കുക. ഇഞ്ചി ചെറുതായി അരിഞ്ഞെടുത്ത് അൽപം ഇഞ്ചി നീര് പിഴിഞ്ഞ് മാറ്റുക (ഇഞ്ചിയുടെ പശ പോകാൻ വേണ്ടി). 
  • ചൂടായ വെളിച്ചെണ്ണയിൽലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് അരച്ച തേങ്ങയും ആവശ്യത്തിന് വെള്ളവും,  ഉപ്പും, പുളി വെള്ളവും, ശർക്കരയും ചേർത്ത് തിളപ്പിക്കുക.
  • ഒരു പാനിൽ  വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിച്ച ഇഞ്ചികറിയിലേക്ക് ചേർത്ത് ഉപയോഗിക്കുക.  ഓണ സദ്യയ്ക്കൊരുക്കാം 10 വിഭവങ്ങൾ

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA