ADVERTISEMENT

ഇനി  മീൻ കറി തയാറാക്കുമ്പോൾ മലബാർ മീൻ മസാല രീതിയിൽ തയാറാക്കി നോക്കൂ.

ചേരുവകൾ

  • മീൻ – 500 ഗ്രാം
  • മുളകുപൊടി – 4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
  • സവാള – 2 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • വെളുത്തുള്ളി ഇഞ്ചി – ഒരോ ടീസ്പൂൺ
  • തക്കാളി – 2 എണ്ണം
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • ഗരം മസാല – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

മീൻ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും തേച്ച് ഫ്രൈ ചെയ്തെടുക്കുക. തുടർന്ന് സവാള ബ്രൗൺ നിറത്തിൽ വറുക്കുക. സവാള തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം.

മീൻ കറി വയ്ക്കാനുള്ള ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും കറിവേപ്പിലയും വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി,  പച്ചമുളക്  ചതച്ചതും ചേർക്കുക. പച്ചമണം മാറിയ ശേഷം രണ്ട് തക്കാളി ചേർക്കുക. തക്കാളി വെന്ത ശേഷം മുളകുപൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് വഴറ്റിയെടുക്കാം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുക്കാം. ഇതിലേക്ക് മീൻ വറുത്തതും സവാള അരച്ചു വച്ചതും ചേർത്ത് നന്നായി യോജിപ്പിച്ച് മൂടിവയ്ക്കാം. എണ്ണ തെളിഞ്ഞ ശേഷം കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് വാങ്ങി ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com