ADVERTISEMENT

കശുവണ്ടിപ്പരിപ്പ് അരച്ചു ചേർത്ത മുട്ടക്കറിക്ക് രുചികൂടും, പ്രഭാത ഭക്ഷണം അപ്പമോ ചപ്പാത്തിയോ ഏതായാലും മുട്ടക്കറിയുണ്ടെങ്കിൽ രണ്ടെണ്ണം കൂടുതൽ കഴിക്കും.

ചേരുവകൾ

  • മുട്ട പുഴുങ്ങിയത് - 2
  • ഇഞ്ചി – ചെറിയ കഷണം
  • വെളുത്തുള്ളി – 6 കഷണം
  • പച്ചമുളക് – 3
  • സവാള – 1
  • തക്കാളി – 1
  • കറിവേപ്പില – ആവശ്യത്തിന്
  • കശുവണ്ടി കുതിർത്തത് – 10 എണ്ണം
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
  • എണ്ണ – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ. ഇഞ്ചി, വെളുത്തുള്ളി, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. വഴന്ന് വരുമ്പോള്‍, തക്കാളി അരിഞ്ഞതും  ചേർത്ത് വഴറ്റുക. ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു വരുമ്പോൾ അണ്ടിപ്പരിപ്പ് അരച്ചതും ഉപ്പും ഗരം മസാലയും കൂടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച്  തിളപ്പിക്കുക. പുഴുങ്ങിയ മുട്ട ചേര്‍ത്ത് ചാറ് കുറുകുമ്പോൾ ഇറക്കി വയ്ക്കുക. എഗ്ഗ് കാഷ്യൂ റോസ്ററ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com