ADVERTISEMENT

ബേംകീ ബേംകീ ബൂം ബൂം ... കണ്ണൂർ പാട്ടുമായി സയനോര ഫിലിപ്പെത്തിയപ്പോൾ തൊട്ട് ഭക്ഷണപ്രിയർ അന്വേഷിക്കുന്നുണ്ടാകും എവിടെ കിട്ടും കുടുക്കാച്ചി ബിരിയാണിയെന്ന്? മഡ് ക ബിരിയാണി പോലൊരു ബിരിയാണിരുചിയാണിത്. കുഞ്ഞു മൺകുടമുണ്ടെങ്കിൽ വീട്ടിൽ തന്നെ കുടുക്കാച്ചി ബിരിയാണി തയാറാക്കാം.

ചേരുവകൾ

  • ബസ്മതി റൈസ്  - 2 ഗ്ലാസ്
  • ചിക്കൻ - 250 ഗ്രാം
  • സവാള - 2 എണ്ണം
  • തക്കാളി – 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • പച്ചമുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് – 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • നാരങ്ങ – 1
  • മല്ലിയില
  • പുതിന
  • ബദാം – 5 എണ്ണം (വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കണം)
  • കുങ്കുമപ്പൂവ് – ഒരു നുള്ള്
  • കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക

തയാറാക്കുന്ന വിധം

ചിക്കൻ കഷണങ്ങളിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരം മസാല, തൈര് എന്നിവ ചേർത്ത് യോജിപ്പിച്ച് ഒരു മണിക്കൂർ വയ്ക്കുക.

ഒരു പാത്രത്തിൽ അരി വേവിക്കാൻ വേണ്ട വെള്ളത്തിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർക്കാം തിളച്ചു വരുമ്പോൾ അരി ചേർത്ത് വേവിച്ചെടുക്കാം. ഒട്ടിപിടിക്കാതിരിക്കാൻ ഒരു ടീസ്പൂൺ എണ്ണ ചേർക്കാം. അരി വെന്ത ശേഷം വെള്ളം വാർത്ത് ചോറ് മാറ്റി വയ്ക്കാം.

മസാല തയാറാക്കാൻ ചെറിയ മൺകലം അടുപ്പിൽ വച്ച് ചൂടായിക്കഴിയുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് നെയ്യും ചേർക്കാം, ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റാം. തക്കാളിയും ചേർത്ത് യോജിപ്പിക്കുക. മാരിനേറ്റ് ചെയ്തിരിക്കുന്ന ചിക്കൻ ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. മല്ലിയിലയും പുതിനയിലയും ഇതിലേക്ക് ചേർക്കാം. ദം ചെയ്തെടുക്കാൻ ഇതിനുമുകളിലേക്ക് റൈസ്  ചേർക്കാം. അതിനു മുകളിലേക്ക് മല്ലിയിലയും പുതിനയിലയും കുങ്കുമപ്പൂ ചേർത്ത പാലും  ബദാം അരച്ചതും നിരത്താം. അതിനുമുകളിൽ ഒരു ലെയർ ചോറു കൂടി ഇട്ട് ഇതേ രീതിയിൽ ഒരു ലെയർ കൂടി ചെയ്യാം. വാഴയില കൊണ്ട് മൂടി, അതിനുമുകളിൽ അലുമിനിയം ഫോയി കൊണ്ട് നന്നായി കവർ ചെയ്ത് ബിരിയാണി കുടുക്ക തയാറാക്കാം. ഇതി ചെറു തീയിൽ 40 മിനിറ്റ് വയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com