ADVERTISEMENT

കപ്പ അത് നല്ല വണ്ണം തൊലി പൊളിച്ച്, കഷ്‌ണങ്ങളക്കി വേവിച്ച്, ബീഫും കൂട്ടി കുഴച്ച്...മേമ്പൊടിക്ക് ഒരു കട്ടനും...ഹോ! ഒപ്പം നിൽക്കുന്ന ഏത് വിഭവമുണ്ട് ഇന്നാട്ടിൽ...തനി നാടൻ രുചിയിൽ ഒരു കപ്പ ബിരിയാണി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

കപ്പ      - 1 1/2 കിലോ
ബീഫ്    - 750 ഗ്രാമം
സവാള      -350 ഗ്രാമം
പച്ചമുളകും പേസ്റ്റ്      -1 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ്     -1 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ്      - 1ടീസ്പൂൺ
തക്കാളി     - 2എണ്ണം
കറിവേപ്പില     -4 തണ്ട്
മല്ലിയില      - ഒരുപിടി
പുതിനയില      - 1 സ്പൂൺ
പെരുംജീരകം      - 1/4 ടീസ്പൂൺ
ഉലുവ      - 1/4ടീസ്പൂൺ
മഞ്ഞൾപ്പൊടി    - 1/2 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 1/2ടീസ്പൂൺ
കുരുമുളകുപൊടി - 1 3/4ടീസ്പൂൺ
മീറ്റ് മസാല - 2 ടീസ്പൂൺ
വെളിച്ചണ്ണ – ആവശ്യത്തിന്
ഉപ്പ്–  പാകത്തിന്
കടുക് -1/2 ടീസ്പൂൺ

തയാറാക്കുന്ന രീതി 

  • കപ്പ, ബീഫ്, മല്ലിയില,  പുതിനയിലഎന്നിവ വൃത്തിയായി കഴുകിയെടുക്കുക. 
  • ബീഫ് ചെറിയ കഷണങ്ങളാക്കാം. 
  • കപ്പ ഇടത്തരം കഷണങ്ങളായും മുറിക്കാം.
  • ബീഫ് വേവിച്ചെടുക്കാൻ കുക്കറിൽ ഇടാം. കാൽടീസ്പൂൺ വീതം വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർക്കാം, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും അരടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കാം. ഒരു തക്കാളി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് 3 വിസിൽ വരുന്നത് വരെ വേവിക്കുക. 
  • ഒരു പാത്രത്തിലേക്ക് കപ്പയും പാകത്തിന്  ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. കപ്പ കുഴഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം.
  • പാത്രം ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിക്കാം. ഉലുവ ചേർത്ത്  മൂത്തുവരുമ്പോൾ സവാള അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കാം. ഒരു തക്കാളിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റാം. ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്തു കൊടുക്കാം. പച്ചമണം മാറി വരുമ്പോൾ മല്ലിയിലയും പുതിനയിലയും ചേർത്തു കൊടുക്കാം. കാൽടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും മുളകുപൊടിയും  ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് പെരുംജീരകം ചേർക്കാം. പാകത്തിന് ഉപ്പുംചേർത്ത് ബീഫ് വേവിച്ച് വെള്ളം ഒഴിച്ചുകൊടുക്കുക. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ചാറ് കുറുകി എടുക്കുക. ഇതിലേക്ക് വേവിച്ച ബീഫ് ഇട്ടുകൊടുത്തു മീറ്റ് മസാലയും ചേർത്ത്  ഇളക്കി യോജിപ്പിക്കുക. 8 മിനിറ്റ് വരെ വേവിച്ചെടുക്കാം.
  • പാത്രം ചൂടാക്കി രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കടുകിട്ട് പൊടിച്ചെടുക്കാം. ഒരു തണ്ട് കറിവേപ്പിലയും അരടീസ്പൂൺ മുളകുപൊടിയും ചേർത്ത് പച്ചമണം മാറ്റിയശേഷം കപ്പഇട്ട് യോജിപ്പിച്ച് എടുക്കാം. ചെറിയ കടായി ചൂടാക്കാൻ വയ്ക്കുക. ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ച് ഒരു തണ്ട് കറിവേപ്പില ചേർക്കാം. ഒരു പ്ലേറ്റ് കപ്പ ചേർത്ത് ഉടച്ചു കൊടുക്കുക. ഒരു പ്ലേറ്റ് ബീഫും ചേർത്തു കൊടുക്കാം രണ്ടുംകൂടെ നന്നായി പെരട്ടി എടുക്കാം. കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾസ്പൂൺ സവാള അരിഞ്ഞതും അല്പം മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം. (ആവശ്യാനുസരണം മിക്സ് ചെയ്ത് എടുക്കാം)

 

കട്ടൻ ചായ

  • വെള്ളം                   - 3 ഗ്ലാസ്‌ 
  • പഞ്ചസാര              - 3 ടേബിൾസ്പൂൺ 
  • പട്ട                        - വലുത്
  • തേയില                   -1 1/4 ടീസ്പൂൺ
  • പുതിനയില             - 3 ഇല 

തയാറാക്കുന്ന വിധം

വെള്ളം ചൂടാക്കി അതിലേക്ക് പഞ്ചസാരയും പട്ടയും ചേർത്ത് തിളപ്പിച്ചെടുക്കുക. തേയില ചേർത്ത് വെട്ടി തിളപ്പിക്കുക. നന്നായി തിളച്ചശേഷം കഴുകി വച്ചിരിക്കുന്ന പുതിനയിലയും ഇട്ടു തീ ഓഫ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com