ADVERTISEMENT

പനീർ കൊണ്ടുണ്ടാക്കുന്ന ഈ പായസത്തിന്റെ സ്വാദ് അതിവിശിഷ്ടമാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള പായസം. ഓണത്തിന് ഈ ഒരു പായസം പരീക്ഷിച്ചു നോക്കൂ. 

ചേരുവകൾ  

  • പാൽ - 1 1/2 ലിറ്റർ 
  • പഞ്ചസാര - 250 ഗ്രാം 
  • പനീർ - 200 ഗ്രാം 
  • നെയ്യ് - 2 ടീ സ്പൂൺ 
  • അണ്ടിപ്പരിപ്പ് 
  • ഉണക്ക മുന്തിരി 
  • ബദാം 
  • പിസ്ത 
  • ഉപ്പ് - 1 നുള്ള് 

തയാറാക്കുന്ന വിധം

  • പാൽ തിളപ്പിക്കുക. അതിലേക്ക് പഞ്ചസാരയും ചേർത്ത് ഇളക്കുക. പനീർ ചെറിയ ഉരുളകളാക്കുക. 
  • നെയ്യിൽ അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, ബദാം, പിസ്ത എന്നിവ വറത്തു കോരുക. തിളയ്ക്കുന്ന പാലിലേക്കു ചേർക്കുക ഒപ്പം പനീർ ഉരുളകളും. ഇത് അടച്ച് വെച്ച് ചെറു തീയിൽ വേവിച്ചെടുക്കുക. 
  • വെന്ത ശേഷം അടപ്പ് തുറന്ന് പാൽ നന്നായി കുറുക്കുക. 
  • 1/2 ലിറ്റർ പാലും കൂടി ചേർത്ത് തിളപ്പിക്കുക. ഒരു നുള്ള് ഉപ്പും ചേർക്കുക. പാൽ കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. 
  • ഈ പായസം തണുപ്പിച്ച് കുടിക്കുന്നതാണ് കൂടുതൽ സ്വാദ്. പനീർ ഉരുളകൾ ആക്കുന്നതിനു മുമ്പ് നന്നായി കുഴയ്ക്കുക. വീട്ടിൽ ഉണ്ടാക്കുന്ന പനീറാണ് നല്ലത്. പനീർ ഉടച്ചതും ചേർക്കാവുന്നതാണ്. 
  • റോസ് വാട്ടറോ, കുങ്കുമപ്പൂവോ ചേർത്താൽ നല്ലതാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com