ADVERTISEMENT

മലയാളം ഉത്തരേന്ത്യയിൽ നിന്നും കടമെടുത്ത കൊതിയേറും വിഭവമാണ് ബോണ്ട.  വളരെ ലളിതമായി ഉണ്ടാക്കിയെടുക്കാം. ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക് തുടങ്ങിയ നാട്ടിൽ സുലഭമായ പച്ചക്കറികളുപയോഗിച്ചുണ്ടാക്കുന്നതിനാൽ പണചിലവും വളരെ കുറവ്. ചായയോടൊപ്പം രണ്ട്  ബോണ്ട കൂടിയായാൽ പിന്നെ മറ്റൊരു പ്രാതൽ വേണ്ട. നിങ്ങൾക്ക് ഇന്ന് തന്നെ പരീക്ഷിക്കാവുന്ന രുചിയേറും എരിവ് പലഹാരം..

ചേരുവകൾ

  • കടലമാവ് - 2 കപ്പ്
  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - 1 ടീ സ്പൂൺ
  • കായം - 1/4 ടീ സ്പൂൺ
  • വെള്ളം - 1 1/2 കപ്പ്
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • ഇഞ്ചി - 1 ടീസ്പൂൺ
  • പച്ചമുളക് - 4 എണ്ണം
  • സവാള - 1 ചെറുതായി അരിഞ്ഞത്
  • ഉപ്പ് - 1 ടീസ്പൂൺ
  • ഉരുളക്കിഴങ്ങ് വേവിച്ചു പൊടിച്ചത് - 2 എണ്ണം
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • മല്ലിയില - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യമായത്

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ കടലമാവ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കായം എന്നിവ ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് കുറുകിയ പാകത്തിൽ കട്ട പിടിക്കാതെ ഇളക്കി വയ്ക്കുക.
  • ഒരു പാനിൽ എണ്ണ ഒഴിച്ച് ജീരകം, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക, വഴന്ന് വരുമ്പോൾ സവോളയും ഉപ്പും ചേർക്കുക. സവാള കളർ മാറി തുടങ്ങുമ്പോൾ അതിലേക്ക് വേവിച്ചു വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി യോജിപ്പിക്കുക. മല്ലിയില ചേർക്കുക.
  • തണുത്ത ശേഷം ഉരുളകളാക്കി മാവിൽ മുക്കി എണ്ണയിൽ ഇടുക. എല്ലാവശവും ഗോൾഡൻ ബ്രൗൺ നിറം ആവുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com