ADVERTISEMENT

ഒരു കപ്പുണ്ടെങ്കിൽ ചോക്ലേറ്റ് കേക്ക് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. അവ്ൻ ഇല്ലാത്തവർക്കും ഈസിയായി തയാറാക്കാം. 

ചേരുവകൾ

  • ഗോതമ്പ് പൊടി - 3 ടേബിൾ സ്പൂൺ
  • ശർക്കര പൊടി - 3 ടേബിൾ സ്പൂൺ
  • കൊക്കോ പൗഡർ (മധുരമില്ലാത്തത് )- 2 ടേബിൾ സ്പൂൺ
  • ബേക്കിംഗ് പൗഡർ - 1/8 ടീ സ്പൂൺ
  • പിങ്ക് സാൾട്ട് - 1/8 ടീ സ്പൂൺ (ആവശ്യമെങ്കിൽ )
  • പാൽ - 4 ടേബിൾ സ്പൂൺ
  • വാനില എസൻസ് - 1/2 ടീ സ്പൂൺ
  • വിർജിൻ കൊക്കോനട്ട് ഓയിൽ - 2 ടേബിൾ സ്പൂൺ
  • ചോക്കോ ചിപ്സ് - 100ഗ്രാം

തയാറാക്കുന്ന വിധം

ചോക്ലേറ്റ് സിറപ്പ് :

  • കൊക്കോ പൗഡർ (മധുരമില്ലാത്തത് ) - 1 ടേബിൾ സ്പൂൺ
  • ശർക്കര പൊടി - 2 ടേബിൾ സ്പൂൺ
  • വാനില എസൻസ് - 1/4 ടീ സ്പൂൺ
  • വിർജിൻ കൊക്കോനട്ട് ഓയിൽ - 1 ടേബിൾ സ്പൂൺ
  • പാൽ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു മഗിൽ ഗോതമ്പ് പൊടി, ശർക്കര പൊടി, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, പിങ്ക് സാൾട്ട് എന്നിവ ചേർത്ത് ഒരു ഫോർക് കൊണ്ട് നന്നായി ഇളക്കുക. എല്ലാ പൊടികളും നന്നായി യോജിപ്പിച്ച ശേഷം പാൽ, വാനില എസൻസ്, വിർജിൻ കൊക്കോനട്ട് ഓയിൽ എന്നിവ ചേർത്ത് കുറച്ച് നേരം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ചോക്കോ ചിപ്സ് ചേർക്കുക.

ഒരു പാത്രത്തിൽ വെള്ളം കാൽ ഭാഗത്തോളം ഒഴിച്ച് മഗ് അതിലേക്ക് ഇറക്കി വെക്കുക. തിളച്ച ശേഷം പാത്രം അടച്ച് വെക്കുക. 20 മിനിറ്റോളം വളരെ ചെറിയ തീയിൽ ആവിയിൽ വേവിക്കുക.

ചോക്ലേറ്റ് സിറപ്പ് :

  • കൊക്കോ പൗഡർ, ശർക്കര പൊടി, വാനില എസൻസ്, വിർജിൻ കൊക്കോനട്ട് ഓയിൽ, പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • 20 മിനിറ്റിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്ത് തണുക്കാൻ വയ്ക്കുക. അതിന് ശേഷം ചോക്ലേറ്റ് സിറപ്പ് മുകളിൽ ഒഴിക്കുക.

Note

  • ഗോതമ്പ് പൊടിക്ക് പകരം മൈദ ഉപയോഗിക്കാം.
  • ശർക്കരക്ക് പകരം പഞ്ചസാര ഉപയോഗിക്കാം.    
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com