ADVERTISEMENT

ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി. കപ്പയ്ക്കൊപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ്. അഞ്ചു ഐറ്റം വെച്ച് മിക്സിയിൽ കറക്കിയെടുത്താൽ  കൊതിയൂറും ചമ്മന്തി റെഡി.

ചേരുവകൾ

  • ഇഞ്ചി                 - ഇടത്തരം 
  • ചെറിയുള്ളി        - 3എണ്ണം 
  • വാളൻപുളി          - 3അല്ലി 
  • മുളകുപൊടി        - 1 ടേബിൾസ്പൂൺ 
  • ഉപ്പ്                     – പാകത്തിന് 

തയാറാക്കുന്ന വിധം  

മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക.  ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക്‌ അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. സ്വാദിഷ്ടമായ ഇഞ്ചി ചമ്മന്തി റെഡി ചൂട് ചോറിന്റെ കൂടെ ഒരു പിടിപിടിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com