റവയുണ്ടോ? അഞ്ച് മിനിറ്റിനുള്ളിൽ ചായയ്ക്കൊപ്പം കടി റെഡി

Pettiyappam
SHARE

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പെട്ടിയപ്പം. റവയും കോഴിമുട്ടയുമുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയാറാക്കാം.

ചേരുവകൾ

  • റവ – 1കപ്പ്
  • മുട്ട –  2 എണ്ണം
  • പഞ്ചസാര –  1/2 കപ്പ് (മധുരത്തിന് അനുസരിച്ച്)
  • മൈദ –  1/3 കപ്പ്
  • ബേക്കിങ് സോഡ - 1 നുള്ള്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

കോഴിമുട്ടയും റവയും പഞ്ചസാരയും ബേക്കിങ് സോഡയും ചേർത്ത് മാവ് തയാറാക്കുക. ചെറിയ കഷ്ണങ്ങളാക്കി പൊരിച്ചെടുക്കുക. പെട്ടിയപ്പം റെഡി.

Note - മാവ് തയാറാക്കുമ്പോൾ അൽപം പോലും വെള്ളം ചേർക്കാതെ മുട്ട ചേർത്തു വേണം തയാറാക്കാൻ.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA