ADVERTISEMENT

നമ്മുടെ നാലുമണി പലഹാരങ്ങളിലെ സെലിബ്രിറ്റിയാണ് ഉണ്ണിയപ്പം. അപ്പച്ചട്ടി ഇല്ലാത്തവർക്ക് ചീനച്ചട്ടിയിൽ നെയ്യപ്പം ഉണ്ടാക്കാം.  അപ്പച്ചട്ടിയിൽ അപ്പം തിരിച്ചിടാൻ ബുദ്ധിമുട്ടാവുകയാണ് എങ്കിൽ കുറച്ച് നല്ലെണ്ണ വെളിച്ചെണ്ണക്കൊപ്പം ചേർക്കുക. പഴം ചേർക്കാതെയും ഇത് ഉണ്ടാക്കാം. പഴം ചേർത്ത അപ്പം 3-4 ദിവസം കഴിഞ്ഞാൽ കേടു വരും.

ചേരുവകൾ

  • പച്ചരി - 300 ഗ്രാം 
  • പഴം - 1
  • ശർക്കര - 150 ഗ്രാം 
  • ഏലക്കായ - 2-3 എണ്ണം 
  • എള്ള് - 1 ടീ സ്പൂൺ 
  • തേങ്ങ ചെറുതായി മുറിച്ചത് 
  • നെയ്യ് - 1 ടേബിൾ സ്പൂൺ 
  • വെളിച്ചെണ്ണ / നെയ്യ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പച്ചരി 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. അതിന് ശേഷം അരി തരുതരുപ്പായി അരച്ചെടുക്കുക. ഇതിലേക്ക് പഴം, ശർക്കര ചേർത്ത് അരക്കുക. ഈ അരച്ച മാവിൽ എള്ളും ഏലക്കായയും ചേർക്കുക. 

ഒരു പാനിൽ നെയ്യൊഴിച്ച് അതിലേക്ക് തേങ്ങ ചേർത്ത് മൂപ്പിച്ച് മാവിലേക്കു ചേർക്കുക. അപ്പചട്ടി കുഴിയിൽ വെളിച്ചെണ്ണ / നെയ്യ് - മുക്കാൽ ഭാഗം ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു സ്പൂൺ മാവ് ഒഴിക്കുക. മൂത്ത് തുടങ്ങുമ്പോൾ മറിച്ചിട്ടു വേവിക്കുക. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com