ADVERTISEMENT

കാന്താരി കറിക്ക് അരയ്ക്കാൻ മാത്രമല്ല കറിയാക്കാനും പറ്റും. സ്പൈസി കാന്തരിക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ 

  • പച്ചമുളക്‌ - 15 എണ്ണം 
  • കാന്താരിമുളക് -10 എണ്ണം 
  • വെളുത്തുള്ളി അരിഞ്ഞത് -2 ടീ സ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • പുളി - 2 ഉരുള 
  • ശർക്കര പൊടിച്ചത് -1/4 കപ്പ് 
  • കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ
  • കായപ്പൊടി -1/4 ടീ സ്പൂൺ 
  • കടുക്‌ - 2 സ്പൂണ്‍ 
  • കറിവേപ്പില - ആവശ്യത്തിന് 
  • ഉപ്പ്‌ - പാകത്തിന്‌ 

തയാറാക്കുന്ന വിധം

പച്ചമുളകും കാന്താരി മുളകും വട്ടത്തിൽ അരിയുക. പുളി പിഴിഞ്ഞ് എടുക്കുക .

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ട്‌ മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും പച്ചമുളകും കാന്താരിയും ഇട്ട്‌ വഴറ്റിയ ശേഷം നന്നായി മൂത്തു വരുമ്പോൾ കായം പൊടിച്ചതും കാശ്മീരി മുളക്പൊടി, മഞ്ഞൾപ്പൊടി  ഇവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. ശേഷം പുളി പിഴിഞ്ഞൊഴിച്ച്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഇളക്കി തിളപ്പിക്കുക. വെള്ളം വറ്റി  വരുമ്പോൾ ശർക്കര ചേർക്കുക. കൂട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. വെട്ടിത്തിളച്ചശേഷം കറി കുറുകി വരുമ്പോൾ ഇറക്കി വച്ച്‌ തണുത്ത ശേഷം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com