പാഷൻ ഫ്രൂട്ട് ചില്ലറക്കാരനല്ല ചമ്മന്തിയാക്കിയാൽ ബെസ്റ്റ്

Passion Fruit Chammanthi
SHARE

പാഷൻ ഫ്രൂട്ട് ചില്ലറക്കാരൻ അല്ല. പ്രമേഹരോഗികൾക്ക് പാഷൻ ഫ്രൂട്ട് വളരെ നല്ലതാണ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. ബീറ്റാകരോട്ടിൻ വൈറ്റമിൻ സി വൈറ്റമിൻ B2 കോപ്പർ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് വളരെ ആരോഗ്യപ്രദമായ ഫ്രൂട്ടാണിത്. പാഷൻ ഫ്രൂട്ട് ചേർത്ത് രുചികരമായ ചമ്മന്തി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പാഷൻ ഫ്രൂട്ട് – 2 എണ്ണം
  • തേങ്ങാ – 1/2 മുറി
  • കാന്താരിമുളക് – 6 (ഇല്ലങ്കിൽ പച്ചമുളക് ആയാലും മതി)
  • ചെറിയ ഉളളി – 8
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് –ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാഷൻ ഫ്രൂട്ടിന്റെ കുരുമാറ്റി മാറ്റി പൾപ് എടുക്കുക (അരിപ്പയിൽ അരിച്ചെടുക്കാം). എല്ലാ ചേരുവകളും പാഷൻ ഫ്രൂട്ട് പൾപ് ചേർത്ത് മിക്സിയിൽ അരയ്ക്കുക. നല്ല രുചിയുള്ള ഹെൽത്തി പാഷൻഫ്രൂട്ട് ചമ്മന്തി റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA