ADVERTISEMENT

വീട്ടിൽ തക്കാളിയും തൈരും ഉണ്ടോ? ഒരു വെറൈറ്റി പുളിശ്ശേരി റെഡിയാക്കാം. തക്കാളി പുളിശ്ശേരി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • തക്കാളി  – 2 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങാ – 3 ടേബിൾസ്പൂൺ
  • ജീരകം – 1/4 ടീസ്പൂൺ
  • തൈര് – 2 കപ്പ്
  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
  • കടുക് – 1/4 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • ഉള്ളി – 3 എണ്ണം
  • വറ്റൽ മുളക് – 2
  • കറിവേപ്പില – ആവശ്യത്തിന്
  • മുളക്പൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് വെളളവും തക്കാളി അരിഞ്ഞതും പച്ചമുളക് മുറിച്ചതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വെന്ത് വെള്ളം വറ്റി വരുമ്പോൾ തേങ്ങായും ജീരകവും അരച്ചതും ഒരു കപ്പ് ചേർത്ത് വേവിച്ച്, വെളളം കുറച്ച് വറ്റുമ്പോൾ 2 കപ്പ് തൈര് ചേർത്ത് ചൂടാകുമ്പോൾ ഇറക്കി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി ഉലുവയും കടുകും പൊട്ടിച്ച് ഉളളി, വറ്റൽമുളക്, കറിവേപ്പില ഇവ ചേർത്ത് മൂത്ത് വരുമ്പോൾ മുളകുപൊടിയും ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക. രുചികരമായ തക്കാളി പുളിശ്ശേരി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com