ADVERTISEMENT

മട്ടൻ ബിരിയാണി രുചിയൊട്ടും കുറയാതെ പ്രഷർ കുക്കറിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകള്‍

  • ബിരിയാണി അരി - അരക്കിലോഗ്രാം
  • മട്ടന്‍ – അരക്കിലോഗ്രാം 
  • ബിരിയാണി മസാല – 2 ടീസ്പൂണ്‍
  • ബട്ടര്‍ – ആവശ്യത്തിന്
  • മുളകുപൊടി – അര ടീസ്പൂണ്‍
  • മഞ്ഞൾപ്പൊടി – അര ടീസ്പൂണ്‍
  • മല്ലിപ്പൊടി – 1 ടീസ്പൂണ്‍  
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – അര ടീസ്പൂണ്‍
    വെളുത്തുള്ളി അല്ലി – 8 എണ്ണം
    ഇഞ്ചി – 2 ചെറിയ കഷണം
    പച്ചമുളക് – 4 എണ്ണം
    സവാള – 2 എണ്ണം
    തക്കാളി – 2 എണ്ണം
    ചെറുനാരങ്ങാ – 1
    കറിവേപ്പില, മല്ലിയില, ഏലയ്ക്കായ, പട്ട, ഗ്രാമ്പു, ബട്ടര്‍, നട്സ്, മുന്തിരി എന്നിവ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • അര ടീസ്പൂണ്‍ വീതം മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ്, കുരുമുളകു പൊടി എന്നവ ചേർത്ത്  മട്ടന്‍ നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കണം. സവാള ചെറുതായി അരിഞ്ഞത് കുക്കറില്‍ നെയ്യില്‍ വഴറ്റി എടുക്കുക. അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ പേസ്റ്റ് ആക്കി ചേര്‍ക്കുക. ഇതിലേക്ക് നേരത്തെ യോജിപ്പിച്ച് വെച്ച മട്ടന്‍ ചേര്‍ക്കുക. 2 ടീസ്പൂണ്‍ ബിരിയാണി മസാല, അര ടീസ്പൂണ്‍ മല്ലിപ്പൊടി, കാൽ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. 
  • അര ചെറുനാരങ്ങാ നീര്, കറിവേപ്പില, മല്ലിയില, ഏലയ്ക്കായ എന്നിവ ചേര്‍ത്ത് കുക്കറില്‍ അഞ്ച് വിസില്‍ അടിക്കുന്നത് വരെ വേവിക്കുക. 
  • അരക്കിലോ ബിരിയാണി അരി കഴുകി, കുതിര്‍ത്ത് 10 മിനിറ്റ് വയ്ക്കണം. മട്ടന്‍ വെന്തു വന്നാല്‍ അതിലേക്ക് ബിരിയാണി അരി ചേര്‍ത്ത്, ഒരു ഗ്ലാസ്സ് വെള്ളം, പകുതി ചെറുനാരങ്ങാ നീര്, പട്ട, ഗ്രാമ്പു എന്നിവ ചേര്‍ത്ത് 2 വിസില്‍ അടിക്കുന്നത് വരെ വേവിക്കുക.  കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തത് ചേർത്ത് അലങ്കരിച്ച് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com