ADVERTISEMENT

സവാള വഴറ്റാതെ പെട്ടെന്ന് തയാറാക്കാവുന്ന മുട്ടക്കറി!, തേങ്ങാ അരപ്പിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അഞ്ചുമിനിറ്റുകൊണ്ട് കറി റെഡി. അപ്പം, ഇടിയപ്പം, ഒറൊട്ടി, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാൻ ബെസ്റ്റാണ്.

ചേരുവകൾ

  • മുട്ട - 6  എണ്ണം 
  • തേങ്ങാ -3/4 ഭാഗം
  • സവാള - പകുതി
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • മഞ്ഞൾപ്പൊടി - 1/4  ടിസ്പൂൺ
  • മുളകുപൊടി- 1  ടിസ്പൂൺ
  • പെരുംജീരകം - 1 /4  ടി സ്പൂൺ
  • കടുക്, കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • കടുക്, കറിവേപ്പില ഒഴിച്ചുള്ള എല്ലാ ചേരുവകളും ചട്ണിയുടെ പരുവത്തിൽ അരച്ചെടുക്കാം. 
  • പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിക്കുക. അതിലേക്ക് അരപ്പ് ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.
  • മീഡിയം തീയിൽ  തിളച്ചുവരുമ്പോൾ മുട്ടകൾ ഓരോന്നായി പൊട്ടിച്ച് ഒഴിക്കുക. ഒരു 5 മിനിറ്റ് മീഡിയം തീയിൽ അടച്ചു വച്ച് വേവിക്കാം. 5 മിനിറ്റ് നു ശേഷം രുചികരമായ മുട്ടക്കറി റെഡി !!

English Summary: Easy Egg Curry, Simple Egg Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com