sections
MORE

ചൂട് ദോശയ്ക്കൊപ്പം കാരറ്റ് ചട്ണി കഴിച്ചു നോക്കൂ...എന്താ ടേസ്റ്റ്!

Carrot Chutney
SHARE

വ്യത്യസ്തമായൊരു കാരറ്റ് ചട്‌ണി ദോശയ്ക്കൊപ്പം കഴിച്ചു നോക്കൂ. പ്രഭാതഭക്ഷണത്തിന് ദോശയും ഇഡ്ഡലിയും കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ചമ്മന്തി രുചി ഇഷ്ടപ്പെടും.

ചേരുവകൾ

  • തേങ്ങാ – 1/2 മുറി
  • കാരറ്റ് – 1
  • തക്കാളി – 1/2
  • ചെറിയ ഉളളി – 6
  • പച്ചമുളക് – മൂന്ന്
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക്
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.  പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് .... വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് അതിലേക്ക് അരച്ച കൂട്ട് ചേർത്ത് ചൂടാക്കിയാൽ കാരറ്റ് ചട്ണി റെഡി.

English Summary: Carrot Chutney Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA