sections
MORE

മധുരക്കിഴങ്ങ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ?

Sweet Potato
SHARE

പ്രാതലിന് മധുരക്കിഴങ്ങു കൊണ്ടുള്ള ഈ വിഭവം തയാറാക്കി നോക്കൂ... കൂടെ കാന്താരി ഉള്ളി ചമ്മന്തിയും കട്ടൻ ചായയും. പ്രാതലിന് ഇതൊന്നു പരീക്ഷിച്ചു നോക്കാം. പ്രാതലിനു മാത്രമല്ല വൈകുന്നേരം ചായയ്ക്കൊപ്പവും കഴിക്കാം.

ചേരുവകൾ

  • മധുരക്കിഴങ്ങ് - രണ്ട് വലുത്
  • തേങ്ങ – 1/4 കപ്പ് 
  • ചെറിയ ഉള്ളി –  3
  • കാന്താരി മുളക് - 3
  • ചതച്ച വറ്റൽ മുളക് (ചില്ലി ഫ്‌ളെക്‌സ് ) - 3 ടീ സ്പൂൺ 
  • വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ 
  • കടുക് - 2 ടീ സ്പൂൺ 
  • കറിവേപ്പില - 2 തണ്ട് 

തയാറാക്കുന്ന വിധം

മധുരക്കിഴങ്ങ് വൃത്തിയാക്കി തൊലിയോടെ വലിയ കഷണങ്ങള്‍ ആയി മുറിച്ച് ആവിയിൽ 10-15 മിനിറ്റ് വേവിച്ചെടുക്കുക. തണുക്കുമ്പോൾ തൊലി കളഞ്ഞു ചെറുതായി നുറുക്കുക. ഒരു മിക്സിയിൽ തേങ്ങയും ചെറിയ ഉള്ളിയും കാന്താരിയും ഉപ്പും ചേർത്ത് ചതച്ചെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക്, കറിവേപ്പില ഇവ ചേർക്കുക. മൂത്തു വരുമ്പോൾ ചതച്ച തേങ്ങ ചേർത്ത് 2-3 മിനിറ്റ് ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഈ കൂട്ടിലേക്ക്‌ ചേർത്ത് പതുക്കെ യോജിപ്പിച്ചെടുക്കുക. 2-3 മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം നന്നായി ഇളക്കി ചൂടോടെ കാന്താരി ചമ്മന്തിയുടെ കൂടെ വിളമ്പാം .

കാന്താരി ചമ്മന്തി 

എട്ടു കാ‍ന്താരി മുളകും 5 ചുവന്നുള്ളിയും ആവശ്യത്തിനു ഉപ്പ്, ഒരു ടീസ്പൂണ്‍ വിനാഗിരി, 3 ടീ സ്പൂൺ വെളിച്ചെണ്ണ ഇവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. 

English Summary: Sweet Potato Stirfry With Coconut

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA