ADVERTISEMENT

രുചികരമായ ചെമ്മീൻ ബിരിയാണി തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • ചെമ്മീൻ : 500 ഗ്രാം

ചെമ്മീൻ ഫ്രൈ ചെയ്യുന്നതിന് 

  • മുളകുപൊടി - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

ചെമ്മീൻ മസാല ഉണ്ടാക്കാൻ

  • സവാള –  2 എണ്ണം (വലുത് )
  • ചതച്ച വെളുത്തുള്ളി –  1 ടേബിൾ സ്പൂൺ
  • ചതച്ച ഇഞ്ചി – 1 ടേബിൾ സ്പൂൺ
  • ചതച്ച പച്ചമുളക് –  4 എണ്ണം
  • തക്കാളി – 2 എണ്ണം 
  • മുളകുപൊടി –  1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി –  1/2 ടീസ്പൂൺ
  • ഗരം മസാലപ്പൊടി – 2 ടീസ്പൂൺ
  • കുരുമുളകു പൊടി - 1 ടീസ്പൂൺ
  • മല്ലിയില അരിഞ്ഞത് – ആവശ്യത്തിന് 
  • കറിവേപ്പില – 2 തണ്ട്
  • ഓയിൽ – ആവശ്യത്തിന്
  • ഉപ്പ് – പാകത്തിന്
  • തിളച്ച വെള്ളം - 1/4 കപ്പ്‌ 
  • ബിരിയാണി അരി / ബസ്മതി അരി – 2 കപ്പ്
  • ചൂട് വെള്ളം - 4-5 കപ്പ്
  • കറുവ പട്ട – 2 കഷണം
  • ഗ്രാമ്പു – 3 എണ്ണം
  • ഏലയ്ക്ക – 3 എണ്ണം
  • ഓയിൽ/നെയ്യ് – 1 ടേബിൾ സ്പൂൺ
  • ചെറുനാരങ്ങ നീര് – 2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ –  പാകത്തിന്

അലങ്കരിക്കാൻ

  • അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
  • മുന്തിരി – ആവശ്യത്തിന്
  • സവാള - 2
  • നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചെമ്മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഉപ്പ്‌ എന്നിവ ചേർത്ത്  കുറച്ചു നേരം മാറ്റി വയ്ക്കുക.

ഒരു പാനിലേക്കു എണ്ണ ഒഴിച്ച് ചെമ്മീൻ വറുത്തു മാറ്റി വയ്ക്കുക. ഇതേ പാനിലേക്കു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക. അതിനുശേഷം മുളകുപൊടി മഞ്ഞൾപ്പൊടി ഗരംമസാലപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർക്കുക. അടച്ചു വെച്ച് വേവിക്കുക.

അതിനുശേഷം വറുത്തു വെച്ച ചെമ്മീൻ, കുറച്ച് മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ  5 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ഈ സമയത്ത് കുരുമുളക് പൊടി കൂടി ചേർക്കുക..ഉപ്പ്‌ നോക്കി ആവശ്യമെങ്കിൽ  ചേർക്കുക. 1/4 കപ്പ്‌ തിളപ്പിച്ച വെള്ളം  ചേർത്ത് അടച്ചു വെച്ച് വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്തു മസാല മാറ്റി വയ്ക്കുക.

ചോറുണ്ടാക്കാൻ അരി നന്നായി കഴുകി അര മണിക്കൂർ കുതിർത്ത് വയ്ക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് പട്ട, കരയാമ്പൂ, ഏലക്കായ ആവശ്യത്തിന് ഉപ്പ്, എണ്ണ, നാരങ്ങാനീര് എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ അരി ചേർത്ത് തിളപ്പിച്ചെടുക്കുക. മുക്കാൽ ഭാഗം വേവാകുമ്പോൾ അരി വെള്ളത്തിൽ നിന്ന് ഊറ്റി മാറ്റുക.

കുറച്ചു സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തു വയ്ക്കുക.

ദം  ചെയ്യാൻ

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ അടിയില്‍ കുറച്ചു നെയ്യ് ഒഴിച്ചശേഷം ചോറ് നിരത്തുക. അതിനു മുകളിൽ വറുത്ത  സവാളയും  അണ്ടിപ്പരിപ്പും  കിസ്മിസും  മുകളിൽ ചെമ്മീൻ മസാലയും നിരത്തുക..വീണ്ടും ചോറ് ഇടുക. മുകളില്‍ മല്ലിയില, വറുത്തു വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, കിസ്മിസ്, മല്ലിയില എന്നിവ വിതറുക. അതിനു ശേഷം പാത്രം നന്നായി അടച്ചു ആവി പുറത്തു പോകാത്ത രീതിയിൽ കവർ ചെയ്തു ചെറു തീയില്‍ 20 മിനിറ്റ് വയ്ക്കണം. അതിനു ശേഷം മൂടി തുറന്നു ബിരിയാണി ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com