ADVERTISEMENT

ചോറിന്റെയും  ചപ്പാത്തിയുടെയും കൂടെ കഴിക്കാവുന്ന സൂപ്പർ കറിയാണ് ബട്ടർ ചിക്കൻ. ഇങ്ങനെ തയാറാക്കി നോക്കൂ.

ചേരുവകൾ

  • ചിക്കൻ – 500 ഗ്രാം
  • സവാള – 2 എണ്ണം
  • തക്കാളി – 2 എണ്ണം
  • ഇഞ്ചി – 1വലിയ കഷണം
  • വെളുത്തുള്ളി – 10 അല്ലി
  • അണ്ടിപ്പരിപ്പ് – 100 ഗ്രാം
  • കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
  • ബട്ടർ – 100 ഗ്രാം
  • ഓയിൽ – 2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • കസൂരി മേത്തി – 1/2 ടീസ്പൂൺ
  • ഫ്രഷ് ക്രീം– 4 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ചിക്കനിൽ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി കുറച്ച് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അരമണിക്കൂറെങ്കിലും വയ്ക്കുക. അതിനുശേഷം അത് കുറച്ച് ബട്ടർ ഇട്ട് ഫ്രൈ ചെയ്തെടുക്കുക.                            

പിന്നീട് മസാല റെഡിയാക്കാൻ ആയി കുറച്ച് ഓയിൽ ഒഴിച്ച് അതിൽ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഫ്രൈ ചെയ്യുക ഇതിലേക്ക് സവാള ചേർത്തു കൊടുക്കുക. സവാള പച്ചമണം  മാറി കഴിയുമ്പോൾ നേരത്തെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർക്കാം. അതും ഉടഞ്ഞു കഴിയുമ്പോൾ എടുത്തു വെച്ചിരിക്കുന്ന 100 ഗ്രാം അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം എടുത്തു വച്ചിരിക്കുന്ന ബാക്കി കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ആവശ്യത്തിന്  ഉപ്പും ചേർക്കുക. കുറച്ചുനേരം ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്ത് ആറിയതിനു ശേഷം നല്ലതുപോലെ അരച്ചെടുക്കുക.  അതിനുശേഷം വീണ്ടും അരച്ച മസാല ചൂടാക്കുക 100 ഗ്രാമിൽ ബാക്കി ബട്ടറും കൂടെ ചേർത്ത് കൊടുക്കുക ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർത്ത് കൊടുക്കുക കുറച്ചുനേരം ചെറിയ തീയിൽ വച്ച് ,  ക്രീം ചേർത്തുകൊടുക്കാം ക്രീം ചേർത്ത് ഉടനെ തീ ഓഫ് ചെയ്യുക. 

English Summary: Butter Chicken Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com