ADVERTISEMENT

കുമ്പളങ്ങ സാമ്പാറിൽ ചേർക്കാൻ മാത്രമല്ല കൊതിപ്പിക്കുന്ന പലഹാരമാക്കാനും പറ്റും, രുചികരമായ കുമ്പളങ്ങ ഹൽവ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • കുമ്പളങ്ങ  / വൈറ്റ് പംകിൻ -  800 ഗ്രാം
  • പഞ്ചസാര                        – 1 കപ്പ്
  • നെയ്യ്                              -  2  ടേബിൾ സ്പൂൺ
  • കുങ്കുമപ്പൂവ്                     - 1/4 ടീസ്പൂൺ
  • ഏലയ്ക്കാപ്പൊടി             - 1/4 ടീസ്പൂൺ
  • വറുത്ത അണ്ടിപരിപ്പും മുന്തിരിയും അല്ലെങ്കിൽ ചെറുതായി അരിഞ്ഞ ബദാമും പിസ്തയും

തയാറാക്കുന്ന വിധം :

  • കുമ്പളങ്ങയുടെ തൊലിയും കുരുവും മാറ്റി ചെറുതായി ചീകി എടുക്കാം. ഇത് ഒരു പാനിലേക്ക് മാറ്റിയതിനുശേഷം തീ കത്തിക്കാം. ഒരു മീഡിയം തീയിലിട്ട് കുമ്പളങ്ങ നന്നായി വേവിച്ചെടുക്കാം. ഏകദേശം അര മണിക്കൂറിനുള്ളിൽ കുമ്പളങ്ങ സോഫ്റ്റ് ആയി കിട്ടും.വെള്ളം വറ്റിയതിനുശേഷം ഇതിലേക്കു 1  കപ്പ് പഞ്ചസാര ചേർത്തുകൊടുക്കാം. പഞ്ചസാര നന്നായി അലിയുന്നതുവരെ നന്നായി യോജിപ്പിച്ചെടുക്കാം. ഇതിലേക് 1/4 ടീസ്പൂൺ കുങ്കുമപ്പൂവും കൂടി ചേർത്ത് മിക്സ് ചെയ്യാം.
  • കുറുകി വന്നുതുടങ്ങിയാൽ ചെറിയ തീയിലിട്ട്  10 മിനിറ്റ് കൂടി വേവിക്കാം. അതിനുശേഷം നെയ്യ് ചേർക്കാം. നെയ്യ് പാനിന്റെ വശങ്ങളിൽ തെളിയുന്നതുവരെ കുക്ക് ചെയ്യാം.അതിനുശേഷം ഏലയ്ക്കാപൊടിയും കൂടി ചേർത്ത് തീ ഓഫ് ചെയ്യാം. തണുത്തതിനു ശേഷം കഴിക്കാം.   
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com