ADVERTISEMENT

അധികം മസാലപ്പൊടികൾ ചേർക്കാതെ രുചികരമായി തയാറാക്കാവുന്ന ചിക്കൻ നിസാമി, ഉണക്കമുളക് അരച്ചു ചേർക്കുന്നതാണ് ഇതിന്റെ രുചി രഹസ്യം.

ചേരുവകൾ:

  • ഉണക്കമുളക് - 17 
  • തേങ്ങാ പാൽ പൊടി  - 3 ടേബിൾസ്പൂൺ
  • ഗ്രാമ്പു - 6 
  • ഏലയ്ക്ക - 6
  • മഞ്ഞൾപ്പൊടി - 1/2  ടീസ്പൂൺ
  • നല്ല ജീരകം - 2  ടീസ്പൂൺ
  • ചിക്കൻ - 1 കിലോ 
  • ഉള്ളി - 3  മീഡിയം 
  • വെളുത്തുള്ളി - 4  അല്ലി 
  • ഇഞ്ചി - 1 ടീസ്പൂൺ
  • കശുവണ്ടിപരിപ്പ് - 10 എണ്ണം
  • നെയ്യ് - 1 ടീസ്പൂൺ
  • ബേ ലീഫ് - 3 
  • മിൽക്ക് ഹെവി ക്രീം - 1 /4 കപ്പ്  (സിംഗിൾ / ഡബിൾ ക്രീം ) 
  • കുങ്കുമപൂവ് - 1 പിഞ്ച് (  1 / 4 കപ്പ് പാൽ ചൂടാക്കി അതിലേക്കു കുങ്കുമപൂവ് ചേർത്തു വയ്ക്കാം)

തയാറാക്കുന്ന വിധം:

  • ഉണക്കമുളക്, തേങ്ങാ പാൽ പൊടി, ഗ്രാമ്പു, ഏലയ്ക്ക, മഞ്ഞൾപ്പൊടി, നല്ല ജീരകം എന്നിവ  നന്നായി പൊടിച്ചെടുക്കുക.
  • അണ്ടിപ്പരിപ്പ് കുറിച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക।
  • ഒരു പാനിൽ നെയ്യ് ഇട്ട ശേഷം ബേ ലീഫും കറുകപ്പട്ടയും ചേർത്തു കൊടുക്കുക, ശേഷം ഉള്ളി ചേർത്ത് നന്നായി വഴന്ന് വരുമ്പോഴേക്കും ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കശുവണ്ടിപരിപ്പ് പേസ്റ്റ് ചേർത്തു കൊടുത്ത് നന്നായി ഇളക്കുക. മസാല പൊടിച്ചത് ചേർക്കാം. നന്നായി മൂത്തു വന്ന ശേഷം ചിക്കൻ ചേർക്കാം.
  •  1 /2 ഗ്ലാസ് വെള്ളം ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതൊന്നു തിളച്ചു വരുമ്പോൾ 1/4 കപ്പ് ഹെവി ക്രീമും കുറച്ച് മല്ലിയിലയും ചേർത്തു നന്നായി ഇളക്കുക. ചിക്കൻ നന്നായി വെന്ത ശേഷം വാങ്ങി വയ്ക്കുന്നതിനു മുമ്പ് കുങ്കുമ പൂവ് പാലിൽ കലക്കിയത് കറിയിൽ ചേർക്കാം.  മല്ലിയിലയും മിൽക്ക് ക്രീമും ചേർത്തു അലങ്കരിച്ച് വിളംമ്പാം.

English Summary: Chicken Nizaami Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com