ADVERTISEMENT

ഒരു വർഷത്തോളം കേടാകാതെ ഇരിക്കുന്നൊരു പലഹാരം തയാറാക്കാം നല്ല പഴുത്ത പഴം കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • പഴം ഉണങ്ങിയത് -2 കപ്പ്
  • തേങ്ങ - ഒരു മുറി
  • ഏലയ്ക്ക പൊടിച്ചത് - ½ ടീസ്പൂൺ
  • ശർക്കര - ആവശ്യത്തിന്
rr-banan

തയാറാക്കുന്ന വിധം

rr-banan-2
  • നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് നടുവെ മുറിച്ച് വെയിലത്ത് വെച്ച്  നന്നായി ഉണക്കുക. 7 ദിവസം കൊണ്ട് നന്നായി ഉണങ്ങി കിട്ടും.
  • പഴം ഉണങ്ങിയത് ചെറുതായി അരിയുക. അതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ആവശ്യത്തിന് ശർക്കര ഉരുക്കിയത് ചേർക്കുക. പഞ്ചസാര വേണമെങ്കിലും ഉപയോഗിക്കാം. ഏലയ്ക്കാ പൊടിയും ചേർ‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. 
  • പഴം ഉണങ്ങിയത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കേടുകൂടാതെ ഇരിക്കും. ആവശ്യാനുസരണം എടുത്ത് പലഹാരമാക്കാം.

English Summary: Easy Evening Snack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com