sections
MORE

രുചിയുടെ പുതിയ കൂട്ടുകെട്ടുമായി പാവയ്ക്കാ ഈന്തപ്പഴം പിക്കിൾ

rr-pickle
SHARE

പാവയ്ക്കയെന്നു കേൾക്കുമ്പോഴേ നാവിൽ ഇനിയുന്നത് കയ്പാണോ, ഇതാ ഉണക്കമുന്തിരുയും ഈന്തപ്പഴംവും അരച്ചു ചേർത്ത് മയപ്പെടുത്തിയ പാവയ്ക്ക അച്ചാർ.

ചേരുവകൾ

  • പാവയ്ക്ക – 4 കപ്പ് (2  വലുത്)
  • ഉണക്കമുന്തിരി -1/4 കപ്പ്
  • ഇൗന്തപ്പഴം - 14
  • ഇ‍ഞ്ചി - 3 ടീസ്പൂൺ
  • വെളുത്തുള്ളി - 12
  • പച്ചമുളക് - 2
  • കറിവേപ്പില  
  • കാശ്മീരി മുളകുപൊടി - 5 ടീസ്പൂൺ
  • ഉലുവപൊടി - 3/4  കപ്പ്
  • മഞ്ഞൾപ്പൊടി - 1/2  കപ്പ്
  • വെള്ളം - 1/2  കപ്പ്
  • വിനാഗിരി - 1/2  കപ്പ്

 പാകം ചെയ്യുന്നവിധം

∙ഒരു പാത്രത്തിൽ പാവയ്ക്ക  അരിഞ്ഞെടുത്ത് അതിൽ മുളകുപൊടിയും ഉപ്പും ചേർത്ത് 10 മിനിറ്റ് വയ്ക്കുക.

∙ഒരു പാത്രത്തിൽ എണ്ണ  ചൂടാക്കി അതിലേക്ക് ഉണക്കമുന്തിരി  ഇട്ട് വറുത്തെടുക്കുക.

∙ഇതേ എണ്ണയിൽ നേരത്തേ തയാറാക്കി വച്ചിരിക്കുന്ന പാവയ്ക്ക സോഫ്റ്റ് ആകുന്നതുവരെ വറുത്തെടുക്കുക. 

∙വറുത്തെടുത്ത മുന്തിരിങ്ങയും പാവയ്ക്കയും യോജിപ്പിച്ചു വയ്ക്കുക.

∙മിക്സിയിൽ ഇൗന്തപ്പഴം നന്നായി അരച്ചെടുക്കുക.

∙ചട്ടി അടുപ്പത്തുവച്ച് എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പില അരിഞ്ഞതും ചേർത്ത് ചെറിയ ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റുക. അതിൽ മുളകുപൊടിയും ഉലുവാപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ചെടുക്കുക.

∙ഇതിലേയ്ക്ക് ഈന്തപ്പഴം അരച്ചത് ചേർത്ത് വഴറ്റി വെള്ളവും ചേർക്കുക.

∙ ഈന്തപ്പഴം ഡ്രൈ ആകുമ്പോൾ വിനാഗിരി ഒഴിച്ച്  നന്നായി യോജിപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീ അണച്ച്  പാവക്കയും മുന്തിരിങ്ങയും ചേർത്ത് യോജിപ്പിച്ച് പഞ്ചസാര ചേർത്ത് യോജിപ്പിച്ചെടുക്കുക.

English Summary: Bitter Gourd Pickle

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA