ചപ്പാത്തി മാവ് തയാറാക്കാൻ ഒരു മിനിറ്റു മാത്രം!

chappathi
SHARE

ഒരു മിനിറ്റിൽ എളുപ്പത്തിൽ ചപ്പാത്തി മാവ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. കൈയിൽ ഒട്ടും പറ്റാതെ മിക്സിയുടെ ജാറിലാണ് ഇത് തയാറാക്കുന്നത്. 

ചേരുവകൾ

  • ചപ്പാത്തി മാവ്– 1 കപ്പ്
  • വെള്ളം – അര കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – പൊടിച്ചത് അര ടീസ്പൂൺ

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ഗോതമ്പ് പൊടിയും വെള്ളവും ഉപ്പും പഞ്ചസാരയും ചേർക്കുക. നാല് സെക്കന്റ് വച്ച് മൂന്ന് തവണയായി അടിക്കാം. ഒറ്റ തവണയായി അടിയ്ക്കരുത്. മാവ് മിക്സിയിൽ നിന്നും പുറത്ത് എടുത്ത് ആവശ്യമെങ്കിൽ വെളിച്ചെണ്ണ തൂവി കൊടുക്കാം, കൂടുതൽ സോഫ്റ്റായി കിട്ടും.

Note : വെള്ളത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കണം, കൂടിയും പോകരുത് കുറഞ്ഞും പോകരുത്.

English Summary: 1 Minute Easy Chappathy Batter

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA