ചോക്ലേറ്റ് കേക്ക് ആവിയിൽ വേവിച്ചെടുക്കാം!

steamed-cake
SHARE

വട്ടയപ്പം തയാറാക്കുന്നതു പോലെ ചോക്ലേറ്റ് കേക്ക് തയാറാക്കിയാലോ? ക്രിസ്മസ് കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം. ഇത്തവണം രുചികരമായ കേക്ക് വീട്ടിൽ നിന്നാകട്ടെ.

ചേരുവകൾ

 • പഞ്ചസാര – 1 കപ്പ്
 • മുട്ട – 3
 • വാനില എസൻസ് – 3 ടീസ്പൂണ്‍
 • ബട്ടർ – 10 ഗ്രാം
 • പാൽ – 15 മില്ലിലിറ്റർ
 • മൈദ – 3/4 കപ്പ്
 • കൊക്കോ പൗഡർ – 1/4 കപ്പ്
 • ബേക്കിങ് പൗഡർ – 4 ഗ്രാം (1ടീസ്പൂണ്‍ )

പ്രീഹീറ്റ് ചെയ്യാൻ

 • ഒരു അപ്പച്ചെമ്പിൽ (ഇഡ്ഡലി പാത്രത്തിൽ) ഒരു ഗ്രാസ് വെള്ളം ഒഴിച്ച് ചെറിയ തീയിൽ പ്രീഹീറ്റ് ചെയ്യാൻ വയ്ക്കുക.
 • ഒരു പാത്രത്തിൽ ബട്ടർ എടുത്ത് അതിൽ പാൽ ഒഴിച്ച് ഉരുകാനായി ഗ്ലാസി നല്ല ചൂടു വെള്ളത്തിൽ ഇറക്കി വയ്ക്കുക.

കേക്ക്  തയാറാക്കുന്ന വിധം

 • ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് മൈദ, കാൽ കപ്പ് ചോക്ലേറ്റ് പൗഡർ, ബേക്കിങ്ങ് പൗഡർ എന്നിവ  എടുത്ത് നന്നായി അരിച്ച് മാറ്റിവയ്ക്കുക.
 • ഒരു കപ്പ് പഞ്ചസാരും 3 മുട്ടയുടെ വെള്ളയും  കൂടി ആദ്യം നന്നായി  ഒന്നു ബീറ്റ് ചെയ്തെടുക്കുക. ശേഷം മുട്ടയുടെ മഞ്ഞ ചേർത്ത്  നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇതിലേയ്ക്ക് വാനിലഎസൻസ് ചേര്‍ത്ത്  യോജിപ്പിക്കുക.
 • അരിച്ചു വെച്ചിരിക്കുന്ന മൈദ കൂട്ട്  ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. മാവ് രൂപത്തിൽ ഇളക്കി എടുക്കുക. ഉരുക്കിയെടുത്ത ബട്ടർ – പാൽ മിശ്രിതത്തിലേക്ക് 2 ടീസ്പൂൺ മാവ് ഒഴിച്ച് നന്നായി ഇളക്കുക. ശേഷം യോ‍‍‍‍‍ജിപ്പിച്ച് വെച്ചിരിക്കുന്ന മാവിലേയ്ക്ക്  ചേർക്കാം. ഇൗ മാവ് കേക്ക് ഉണ്ടാൻ ഉപയോഗിക്കുന്ന ടിന്നിലേക്ക്  മാറ്റുക.
 • പാൻ അപ്പച്ചെമ്പിലേയ്ക്കിറക്കി (ഇഡ്ഡലി പാത്രത്തിൽ) വച്ച് പാനിന്റെ മുകൾവശം ഒരു അലുമിനിയം ഫോയിൽ പേപ്പർകൊണ്ട് കവർ ചെയ്യുക. ശേഷം ചെമ്പ് മൂടി വെച്ച് ചെറിയ തീയിൽ 25 മിനിറ്റ് വേവിക്കുക. തണുത്ത ശേഷം ഫ്രഷ് ക്രീമും ചോക്ലേറ്റും ഉപയോഗിച്ച് കേക്ക്  അലങ്കരിച്ചെടുക്കാം.

English Summary: Chocolate Steam Cake

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA