2 മിനിറ്റു കൊണ്ട് ടേസ്റ്റി ഷാർജ ഷേക്ക് റെഡി!
Mail This Article
×
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായ ഷാർജ ഷേക്ക് വീട്ടിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പാൽ - 2 കപ്പ് (ഫ്രീസറിൽ വച്ച് കട്ടിയാക്കിയത്)
- ഞാലിപ്പൂവൻ പഴം - 3 എണ്ണം ( നുറുക്കിയത്)
- പഞ്ചസാര - 3 ടേബിൾ സ്പൂൺ
- ബൂസ്റ്റ് - 1 ടേബിൾ സ്പൂൺ
- കശുവണ്ടി - 7-8 എണ്ണം
അലങ്കരിക്കാൻ
- ഐസ് ക്രീം
- കശുവണ്ടി
- ബൂസ്റ്റ്
- ചെറി
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജ്യൂസറിൽ പഴം, പാൽ, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.. ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു മാറ്റിയ ശേഷം ഐസ്ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ വച്ച് അലങ്കരിക്കാം.
English Summary: Quick and Easy Sharjah Shake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.