വെറും 4 ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ പപ്പായ പുഡ്ഡിങ്

Pappaya Pudding Recipe
SHARE

ചൈനാഗ്രാസ് ജലാറ്റിൻ, കോൺഫ്ലോർ ഒന്നും ചേർക്കാതെ വെറും 4 ചേരുവകൾ കൊണ്ടൊരു കിടിലൻ പപ്പായ പുഡ്ഡിങ്. അടുപ്പിൽ വയ്ക്കുകയേ വേണ്ട!

ചേരുവകൾ 

  • പപ്പായ - കാൽ കിലോ
  • മിൽക്‌മെയ്ഡ്- ഒരു കപ്പ് 
  • നാരങ്ങാനീര് - ഒരു ടീസ്പൂൺ 
  • വാനില എസൻസ് - 1 ടേബിൾസ്പൂൺ  

തയാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേക്ക് പപ്പായ മുറിച്ചത്, മിൽക്‌മെയ്ഡ്, നാരങ്ങാനീര്, വാനില എസൻസ് എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം സെറ്റ് ചെയാനുള്ള പാത്രത്തിലേക്കു മാറ്റി ഫ്രിഡ്ജിൽ 4 മണിക്കൂർ സെറ്റ് ചെയ്യാനായി വയ്ക്കുക. ഈസി ടേസ്റ്റി പപ്പായ പുഡ്ഡിങ് റെഡി. കട്ട് ചെയ്ത് വിളംമ്പാം.

English Summary: Easy Pappaya Pudding Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA