ADVERTISEMENT

ബ്രഡും വെണ്ണയും ഉണ്ടെങ്കിൽ എളുപ്പം തയാറാക്കാവുന്ന നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ കാരമൽ ബ്രഡ് പോപ്‌കോൺ.

ചേരുവകൾ

ബ്രഡ് - 5 എണ്ണം
വെണ്ണ - 1 ടേബിൾ സ്പൂൺ
പഞ്ചസാര - 1/4 കപ്പ്
പാൽ - 1/4 കപ്പ്


തയാറാക്കുന്നവിധം

ബ്രഡ് ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ച്, ഒരു പാനിൽ ഇട്ടു നന്നായി മൊരിയുന്നതുവരെ (എണ്ണ ആവശ്യമില്ല) ചൂടാക്കുക.
മറ്റൊരു പാനിൽ പഞ്ചസാര ഇട്ടു ചെറിയ ബ്രൗൺ നിറം ആകുന്നതുവരെ ചൂടാക്കുക, ബ്രൗൺ നിറം ആയി തുടങ്ങുമ്പോൾ വെണ്ണ ചേർത്തിളക്കുക. വെണ്ണ ഉരുകിക്കഴിയുമ്പോൾ കുറേശ്ശേ പാൽ ചേർത്ത് കൊടുക്കുക. ഇത് തിളച്ചു കഴിഞ്ഞാൽ അതിലേക്കു വറത്തു വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങൾ ചേർക്കാം, കാരമൽ സിറപ്പ് എല്ലാ കഷ്ണങ്ങളിലും ഒരേ പോലെ പറ്റിപിടിക്കുന്ന വിധത്തിൽ ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിൽ നിരത്തി, ചൂടാറുമ്പോൾ ഉപയോഗിക്കാം.

English Summary: Caramel Bread Popcorns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com