ADVERTISEMENT

കൊഴുക്കട്ട ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് കുഞ്ഞുങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും 

ചേരുവകൾ : 

  • അരിപൊടി - 2 കപ്പ്
  • ഉപ്പ് - പാകത്തിന്‌ 
  • എണ്ണ - 1 ടീസ്പൂൺ 

ചമ്മന്തിക്ക്

  • തേങ്ങ - പാകത്തിന് 
  • ചെറിയുള്ളി - 4 
  • മുളകുപൊടി - പാകത്തിന് 
  • മഞ്ഞൾപ്പൊടി - പാകത്തിന്‌ 
  • ഉപ്പ് - പാകത്തിന്‌ 

തയാറാക്കുന്ന വിധം :

അരിപ്പൊടി തിളച്ച വെള്ളത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക. ഇവ ആവിയിൽ വേവിച്ചെടുക്കുക. മഞ്ഞൾപ്പൊടി ചേർത്തും മുളക് പൊടി ചേർത്തും രണ്ട് തരം ചമ്മന്തി ഉണ്ടാക്കി എടുക്കുക. 

ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ, കടുക്, വറ്റൽ മുളക്, കറിവേപ്പില ഇവ നന്നായി ചൂടായി പൊട്ടിയതിനു ശേഷം ആവിയിൽ വേവിച്ച ഉരുളകളും ചമ്മന്തിയും ചേർത്ത നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ കൊഴുക്കട്ട റെഡി.

English Summary : Kozhukattai Recipe, Breakfast Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com