ADVERTISEMENT

ഈ ഗോവൻ ഫിഷ് കറി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, സ്വാദും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞതും അരമണിക്കൂറു കൊണ്ട് തയാറാക്കാവുന്നതുമാണ്.

ചേരുവകൾ:

  • മീൻ –  500 ഗ്രാം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഇഞ്ചി – 1 ഇഞ്ച്
  • വെളുത്തുള്ളി – 5/6
  • ഗ്രാമ്പൂ– 2 എണ്ണം
  • മുളകുപൊടി – 2 ടീസ്പൂൺ
  • ഉപ്പ് – രുചി അനുസരിച്ച്
  • ജീരകം – 1 ടീസ്പൂൺ
  • മല്ലി മുഴുവനോടെ–  2 ടീസ്പൂൺ
  • തേങ്ങ ചിരകിയത് –  4 ടേബിൾസ്പൂൺ
  • സവാള : 1
  • പുളി പൾപ്പ് – 1 ടേബിൾ സ്പൂൺ
  • ഉണങ്ങിയ ചുവന്ന മുളക് –  4
  • കുരുമുളക് –  4/5
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

       തയാറാക്കുന്ന വിധം

  • കുറച്ച് മഞ്ഞൾ, ഉപ്പ്, ചുവന്ന മുളകുപൊടി എന്നിവ ഉപയോഗിച്ച് മീൻ മാരിനേറ്റ് ചെയ്യുക. 15/20 മിനിറ്റ് മാറ്റിവയ്ക്കുക.
  • ചുവന്ന മുളക്, ജീരകം, കുരുമുളക് എന്നിവ 2 മിനിറ്റ് വഴറ്റുക. അതേ ചട്ടിയിൽ സവാള കഷ്ണം സ്വർണ്ണ തവിട്ട് വരെ വഴറ്റുക.
  • ചുവന്ന മുളക്, കുരുമുളക്, ജീരകം, തേങ്ങ, മല്ലി, വെളുത്തുള്ളി, ഇഞ്ചി, വഴറ്റിയ സവാള എന്നിവ അരച്ചെടുക്കുക. ഒരു ചട്ടിയിൽ 4 ടീ സ്പൂൺ ഓയിലിൽ ഈ പേസ്റ്റ് ചേർത്ത് എണ്ണ തെളിയുന്നതുവരെ 3 മിനിറ്റ് വഴറ്റുക. രുചി അനുസരിച്ച് മഞ്ഞൾ, ചുവന്ന മുളകുപൊടി, പുളി പൾപ്പ്, ഉപ്പ് എന്നിവ ചേർക്കുക. നേർത്ത ഗ്രേവി ഉണ്ടാക്കാൻ ചൂടുവെള്ളം ചേർക്കുക.
  • ഗ്രേവി തിളച്ചുകഴിഞ്ഞാൽ മീൻ കഷ്ണങ്ങൾ  ചേർത്ത് അടുത്ത 7/8 മിനിറ്റ് മീൻ ഗ്രേവിയിൽ വേവിക്കുക. 5 മിനിറ്റ് മൂടിവച്ച് വേവിക്കുക. മീൻ കറി റെഡി, ചൂടൊടെ കഴിക്കാം.

English Summary : Goan Fish Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com