ADVERTISEMENT

വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന രുചിയിൽ ഒരു ഹൽവ തയാറാക്കിയാലോ?

ചേരുവകൾ 

  • കൂവപ്പൊടി      - മുക്കാൽ കപ്പ്  
  • കറുത്ത ശർക്കര - വലുത് രണ്ടെണ്ണം 
  • വെള്ളം               - 3 കപ്പ് 
  • നെയ്യ്                 - 3 ടേബിൾസ്പൂൺ 
  • ഉപ്പ്                    - ഒരു നുള്ള് 
  • ചിരകിയ തേങ്ങ   - 1ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി  - 2ഏലയ്ക്കയുടെത് 
  • ബദാം                 - അലങ്കരിക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ഒരു നോൺ സ്റ്റിക്ക് പാത്രത്തിൽ 1 ടീസ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി തേങ്ങ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. കൂവപ്പൊടി വെള്ളത്തിൽ കലക്കി അരിച്ചു വയ്ക്കുക, ശർക്കര പാവ് തയാറാക്കി അരിച്ച് രണ്ടും കൂടി യോജിപ്പിക്കുക. ഈ കൂട്ട് നോൺ സ്റ്റിക്ക് പാത്രത്തിൽ ഒഴിച്ച് ഒരു നുള്ള് ഉപ്പും ഏലയ്ക്കപ്പൊടിയും ചേർത്ത് ചെറു തീയിൽ ഇളക്കുക. ഇടയ്ക്ക് നെയ്യ് ചേർക്കാം, കുറുകി വരുമ്പോൾ തേങ്ങ ചേർക്കാം. പാനിൽ നിന്ന് വിട്ട് വരുന്ന പാകത്തിൽ തീ ഓഫ് ചെയ്യാം. നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റാം. ചൂട് നന്നായി കുറഞ്ഞ ശേഷം മുറിച്ച് എടുക്കാം.

English Summary:  Arrowroot Halwa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com